നാടിനെ നടുക്കിയ അരും കൊല: പ്രണയ വിവാഹം, മകളെ കൊന്ന് കത്തിച്ച് മാതാപിതാക്കൾ: പക വീട്ടൽ, ഒരു വർഷം കാത്തിരുന്ന ശേഷം, പ്രതികൾ ഒളിവിൽ,,

രാജസ്ഥാൻ:  കുടുംബത്തിന്റെ താത്പ്പര്യത്തിന് വിരുദ്ധമായി സ്വന്തം ഇഷ്ട പ്രകാരം വിവാഹം കഴിച്ച മകളെ കൊന്ന് കത്തിച്ച്‌ കുടുംബം.

രാജസ്ഥനിലെ ജാല്‍വറിലാണ് ദാരുണ സംഭവം. ഭർത്താവിന്റെ കണ്‍മുന്നില്‍ നിന്നാണ് യുവതിയെ അഞ്ചുപേരടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോയത്. ഇതിനു ശേഷം യുവതിയെ കൊലപ്പെടുത്തുകയും ശ്മശാനത്തില്‍ കൊണ്ടുപോയി മൃതദേഹം കത്തിക്കുകയുമായിരുന്നു.

ഒരുവർഷം മുമ്പാണ് ഷിംല കുശ്വാഹ(24) രവിഭീല്‍ എന്ന യുവാവിനെ പ്രണയിച്ച്‌ വിവാഹം ചെയ്തത്. കുടുംബത്തിന്റെ ഭീഷണിയെ തുടർന്ന് സ്ഥലങ്ങള്‍ മാറിമാറിയാണ് ദമ്പതികള്‍ താമസിച്ചിരുന്നത്. അവസാനം മദ്ധ്യപ്രദേശിലായിരുന്ന ഇവർ ബാങ്കിലെത്തിയപ്പോഴാണ് ഈ വിവരം ലഭിച്ച അക്രമികള്‍ യുവതിയെ എടിഎമ്മിന് സമീപത്തു നിന്ന് കടത്തിക്കൊണ്ടുപോയത്.

പൊലീസിനെ അറിയിക്കാൻ യുവതി ഇതിനിടെ വിളിച്ചുപറയുന്നുണ്ടായിരുന്നു. ഭർത്താവ് വിവരം പൊലീസിനെ അറിയിച്ചെങ്കിലും യുവതിയെ രക്ഷിക്കാനിയില്ല. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. 80 ശതമാനം കത്തിയ മൃതദേഹം പാെലീസ് കണ്ടെത്തി. ഇത് ഫോറൻസിക് പരിശോധനയ്‌ക്ക് അയച്ചു.യുവതിയുടെ കുടുംബം ഒളിവിലാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !