രാജസ്ഥാൻ: കുടുംബത്തിന്റെ താത്പ്പര്യത്തിന് വിരുദ്ധമായി സ്വന്തം ഇഷ്ട പ്രകാരം വിവാഹം കഴിച്ച മകളെ കൊന്ന് കത്തിച്ച് കുടുംബം.
രാജസ്ഥനിലെ ജാല്‍വറിലാണ് ദാരുണ സംഭവം. ഭർത്താവിന്റെ കണ്മുന്നില് നിന്നാണ് യുവതിയെ അഞ്ചുപേരടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോയത്. ഇതിനു ശേഷം യുവതിയെ കൊലപ്പെടുത്തുകയും ശ്മശാനത്തില്‍ കൊണ്ടുപോയി മൃതദേഹം കത്തിക്കുകയുമായിരുന്നു.ഒരുവർഷം മുമ്പാണ് ഷിംല കുശ്വാഹ(24) രവിഭീല് എന്ന യുവാവിനെ പ്രണയിച്ച് വിവാഹം ചെയ്തത്. കുടുംബത്തിന്റെ ഭീഷണിയെ തുടർന്ന് സ്ഥലങ്ങള്‍ മാറിമാറിയാണ് ദമ്പതികള്‍ താമസിച്ചിരുന്നത്. അവസാനം മദ്ധ്യപ്രദേശിലായിരുന്ന ഇവർ ബാങ്കിലെത്തിയപ്പോഴാണ് ഈ വിവരം ലഭിച്ച അക്രമികള്‍ യുവതിയെ എടിഎമ്മിന് സമീപത്തു നിന്ന് കടത്തിക്കൊണ്ടുപോയത്.
പൊലീസിനെ അറിയിക്കാൻ യുവതി ഇതിനിടെ വിളിച്ചുപറയുന്നുണ്ടായിരുന്നു. ഭർത്താവ് വിവരം പൊലീസിനെ അറിയിച്ചെങ്കിലും യുവതിയെ രക്ഷിക്കാനിയില്ല. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. 80 ശതമാനം കത്തിയ മൃതദേഹം പാെലീസ് കണ്ടെത്തി. ഇത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.യുവതിയുടെ കുടുംബം ഒളിവിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.