ഗുരുവായൂർ: ഗുരുവായൂരപ്പനു വഴിപാടായി രണ്ടു ദശാവതാര വിളക്കുകളും ആമവിളക്കും തൂക്കുവിളക്കുകളും നാഴിക മണിയും.ഒപ്പം ഭഗവാനു ചാർത്താൻ സ്വർണമാലയും. വഴിപാടായി നൽകി.
ഇന്നലെ സന്ധ്യക്ക് ദീപാരാധന സമയത്തായിരുന്നു സമർപ്പണം. പ്രവാസി വ്യവസായി ആലപ്പുഴ കരുവാറ്റ സ്വദേശി സുരേഷ് കുമാർ പാലാഴിയാണ് സമർപ്പണം നടത്തിയത്.ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്ബൂതിരിപ്പാട് കൊടിമരത്തിനുസമീപം വാതില്‍മാടത്തിനുമുന്നില്‍ ദശാവതാരവിളക്കില്‍ ദീപം തെളിയിച്ചു. അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ വിളക്കുകള്‍ ഏറ്റുവാങ്ങി.
മുൻ ഭരണസമിതി അംഗം മനോജ് ബി. നായർ, ക്ഷേത്രം ഡിഎ പ്രമോദ് കളരിക്കല്‍, ക്ഷേത്രം അസി. മാനേജർ കെ. രാമകൃഷ്ണൻ, വഴിപാട് സമർപ്പണം നടത്തിയ സുരേഷ് പാലാഴി, വിനു പരപ്പനങ്ങാടി എന്നിവർ ചടങ്ങില്‍ സംബന്ധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.