കോട്ടയം: പാലാ കടപ്പാട്ടുർ മഹാദേവക്ഷേത്രത്തിൽ 64)- മത് വിഗ്രഹദർശന ദിനാഘോഷ ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്രം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു,
ഇത്തവണ ഞായറാഴ്ച കൂടിയായതിനാല്‍ വന്‍ ഭക്തജനത്തിരക്കാണ് പ്രതീക്ഷിക്കുന്നതെന്നും ഇതിനായുള്ള വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ക്ഷേത്രം ഭാരവാഹികളായ രാമപുരം പി.എസ്. ഷാജികുമാര്‍, ശശികുമാര്‍ വി.എസ്., കെ.ആര്‍. ബാബു എന്നിവര്‍ അറിയിച്ചു.(ജൂലൈ 14 തീയതി) ഞായറഴ്ച പുലർച്ചെ 5ന് നടതുറക്കൽ,വിശേഷാൽപൂജകൾ, അഭിഷേകങ്ങൾ, 6 മുതൽ ധാരാനാമജപം 9.30 മുതൽ മഹാപ്രസാദഊട്ട്, വിഗ്രഹദർശന സമയമായ 2.30ന് വിശേഷാൽ ദീപാരാധന, 3മണിക്ക് തിരുവരങ്ങിൽ ഓട്ടൻതുള്ളൽ, ഭരതനാട്യം, 5 മണിക്ക് ഹരികഥ. വൈകിട്ട് 6.30ന് ദീപാരാധ ന, 7മണിക്ക് സോപാനസംഗീതം, 8മണിക്ക് ഘടം മാത്രം ഉപയോഗിച്ചുള്ള പ്രത്യേകപരിപാടി 'മോദം മോഹനഘടനാദം' എന്നിവയാണ് പ്രധാന പരിപാടികൾ.
ക്ഷേത്രത്തിൽ എത്തിച്ചേരുന്ന മുഴുവൻ ഭക്തജനങ്ങൾക്കും ലഭ്യമാകും വിധം ഭക്തജനങ്ങൾ സമർപ്പിച്ച ഉൽപ്പന്നങ്ങളാൽ തയ്യാറാക്കിയ മഹാപ്രസാദഊട്ടിന് 501 പറ അരിയുടെ വിഭവങ്ങളാണ് തയ്യറാക്കുന്നത്. രാവിലെ 9.30ന് സ്വാമി വീതസംഗാനന്ദ (പാലാ ശ്രീരാമകൃഷ്ണ മഠം) ഭദ്രദീപം തെളിക്കുന്നതോടുകൂടി മഹാപ്രസാദഊട്ടിനു തുടക്കമാകും.
കൂടപ്പുലം മണിക്കുട്ടന്റെ നേതൃത്വത്തിലുള്ള ആദിത്യ കേറ്ററിംഗാണ് മഹാപ്രസാദ ഊട്ടിനുള്ള വിഭവങ്ങൾ തയ്യാറാക്കുന്നത്. 151 കിലോ ശർക്കരയുടെ പ്രസാദ വിതരണവും ഇതോടനുബന്ധിച്ചുണ്ടാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.