മുഖ്യമന്ത്രി കുടുംബക്കാർക്ക് വേണ്ടി അഴിമതി ഭരണം നടത്തുകയാണ്: കട്ടുമുടിച്ച്‌ പെൻഷൻകാരുടെ ചട്ടിയില്‍ മണ്ണുവാരിയിട്ടു ! പിണറായി വിജയനെതിരെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് മറിയക്കുട്ടി

ഇടുക്കി : അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കുമെന്ന് ക്ഷേമ പെൻഷൻ ലഭിക്കാത്തതിന്റെ പേരില്‍ സർക്കാരിനെതിരെ പിച്ചയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടി.

ഇതാണ് അടുത്ത ലക്ഷ്യമെന്നും അതിനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചതായും മറിയക്കുട്ടി പറയുന്നു. അടിമാലിയില്‍ മാദ്ധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മറിയക്കുട്ടി.

നാട് കട്ടുമുടിച്ച്‌ പെൻഷൻകാരുടെ ചട്ടിയില്‍ പിണറായി മണ്ണുവാരിയിട്ടു. പിണറായി വിജയൻ കുടുംബക്കാർക്ക് വേണ്ടി അഴിമതി ഭരണം നടത്തുകയാണെന്നും മറിയക്കുട്ടി തുറന്നടിച്ചു. അതേസമയം, സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം മുടങ്ങിയത്. 

ക്ഷേമപെൻഷനായി കാത്തിരിക്കുന്ന ആയിരങ്ങളുടെ ശബ്ദമായാണ് മറിയക്കുട്ടി പിച്ചച്ചട്ടിയുമായി തെരുവിലിറങ്ങിയത്. സംഭവത്തെ ഹൈക്കോടതിക്ക് മുന്നിലെത്തിക്കാനും മാറിയക്കുട്ടിക്ക് കഴിഞ്ഞു. പ്രതിമാസം 1,600 രൂപ കൊടുക്കാനില്ലേ എന്ന് കോടതി ആരാഞ്ഞപ്പോള്‍ സാമ്പത്തിക പ്രതിസന്ധിയെന്ന ന്യായമായിരുന്നു സർക്കാരിന് പറയാനുണ്ടായിരുന്നത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !