നെപ്പോളിയന് ഇനി ആശ്വസിക്കാം: മസ്കുലർ ഡിസ്ട്രോഫി ബാധിച്ച മകന് വിവാഹം: ആനന്ദ കണ്ണീരോടെ നടൻ,,

ചെന്നൈ: മുണ്ടയ്‌ക്കല്‍ ശേഖരനായി വന്ന് മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ നടനാണ് നെപ്പോളിയൻ . ഒരു കാലത്ത് തമിഴ് സിനിമയിലെ തിരക്കേറിയ താരമായിരുന്ന നെപ്പോളിയൻ രാഷ്‌ട്രീയത്തിലും തിളങ്ങിയിരുന്നു.

ഇപ്പോഴിതാ തന്റെ മൂത്തമകൻ ധനുഷിന്റെ വിവാഹനിശ്ചയം കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നെപ്പോളിയൻ.

മസ്കുലർ ഡിസ്ട്രോഫി ബാധിച്ച്‌ നടക്കാൻ കഴിയാത്ത അവസ്ഥയിലാണ് ധനുഷ്. സിനിമയില്‍ നിന്നും രാഷ്‌ട്രീയത്തില്‍ നിന്നും മാറി അമേരിക്കയില്‍ കുടുംബസമേതം സ്ഥിരതാമസമാക്കിയ നെപ്പോളിയന് മരുമകളായി എത്തുന്നത് തിരുനെല്‍വേലി സ്വദേശിയായ അക്ഷയ ആണ് . 

തിരുനെല്‍വേലിയിലെ മുലോകരൈപ്പട്ടിയിലാണ് അക്ഷയയുടെ നാട് . ധനുഷും അക്ഷയയും വീഡിയോ കോളിലാണ് വിവാഹ നിശ്ചയം നടത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും ഇൻ്റർനെറ്റില്‍ വൈറലായിരുന്നു. രാഷ്‌ട്രീയ സിനിമാ മേഖലയില്‍ നിന്നും ആരാധകരില്‍ നിന്നും നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ വധൂവരന്മാർക്ക് ആശംസകള്‍ നേർന്നിരിക്കുന്നത്.

10-ാം വയസ്സിലാണ് ധനുഷിന് മസ്കുലർ ഡിസ്ട്രോഫി കണ്ടെത്തുന്നത് . പലയിടത്തും ചികില്‍സിച്ചെങ്കിലും ഫലം കാണാതെ വന്നതിനെ തുടർന്നാണ് നെപ്പോളിയൻ തന്റെ മകനെ കൂട്ടി നാട്ടുവൈദ്യ ചികിത്സയ്‌ക്കായി തിരുനെല്‍വേലിയില്‍ എത്തിയത്.

അംബാസമുദ്രത്തിനടുത്ത് വീരവനല്ലൂരിലായിരുന്നു നാട്ടുവൈദ്യ ചികിത്സ ചികില്‍സയ്‌ക്കെത്തുന്നവർ ഈ സ്ഥലത്ത് സ്ഥലസൗകര്യമില്ലാതെ ബുദ്ധിമുട്ടുന്നു എന്നറിഞ്ഞ നെപ്പോളിയൻ അവിടെ സ്വന്തം ചെലവില്‍ ആശുപത്രിയും നിർമിച്ചു.അവിടെ ചികില്‍സയ്‌ക്കെത്തുന്നവരില്‍ താമസത്തിനും ഭക്ഷണത്തിനും മാത്രമാണ് പണം ഈടാക്കുന്നത്.

കൂടുതലായും ആണ്‍കുട്ടികളില്‍ കാണുന്ന ജനിതകരോഗമാണ് മസ്കുലർ ഡിസ്ട്രോഫി . പേശികളിലെ കോശങ്ങളെ സംരക്ഷിക്കുന്ന 'ഡിസ്ട്രോഫിൻ' എന്ന പ്രോട്ടീന്റെ അഭാവം മൂലം ഉണ്ടാകുന്നതാണ്. 

നടക്കാനുള്ള ബുദ്ധിമുട്ട്, നടക്കുന്നതിനിടയില്‍ ഇടയ്‌ക്കിടെ വീണുപോവുക, പടികള്‍ കയറാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക എന്നിവയാണു തുടക്കത്തില്‍ കാണിക്കുന്ന ലക്ഷണങ്ങള്‍ .

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !