കുടുംബവഴക്ക്: ഭർത്താവിനെ വെട്ടിയ ശേഷം ഭാര്യ കുളത്തിൽ ചാടി, ആത്മഹത്യാശ്രമം,

കൊല്ലം: :ഭര്‍ത്താവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച ശേഷം കുളത്തില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ യുവതി ശ്രമിച്ചു. കുമ്മിള്‍ സ്വദേശി രാമചന്ദ്രനാണ് വെട്ടേറ്റത്.

ഭാര്യ ഷീലയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. മദ്യപിച്ച്‌ രാമചന്ദ്രന്‍ വീട്ടിലെത്തി വഴക്കിടുന്നത് പതിവാണെന്ന് അയല്‍വാസികള്‍ പറയുന്നു. എട്ടുമാസം മുന്‍പ് രാമചന്ദ്രനെ ലഹരി വിമുക്ത കേന്ദ്രത്തില്‍ എത്തിക്കുകയും മദ്യപാനം അവസാനിപ്പിക്കുകയും ചെയ്തിരുന്നു

എന്നാല്‍ ഒരാഴ്ച മുന്‍പ് രാമചന്ദ്രന്‍ വീണ്ടും മദ്യപാനം തുടങ്ങുകയും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. ഇന്നലെ വൈകീട്ട് മകളെ മര്‍ദിക്കാനെത്തിയ രാമചന്ദ്രനെ ഭാര്യ ഷീല തടഞ്ഞിരുന്നു.  കൊടുവാളുമായി എത്തിയ രാമചന്ദ്രന്‍ ഗീതയെ വെട്ടാന്‍ ശ്രമിച്ചു. കൊടുവാള്‍ പിടിച്ചുവാങ്ങിയ ഭാര്യ രാമചന്ദ്രന്റെ മുഖത്തും കൈയിലും കഴുത്തിലും വെട്ടുകയായിരുന്നു. 

അതിന് ശേഷം ഷീല കുളത്തില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു കടയ്ക്കല്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് യുവതിയെ രക്ഷിച്ചത്. കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരുവരെയും വിദ്ഗധ ചികിത്സയ്ക്കായി പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !