അങ്കമാലി: നെഞ്ചുവേദനയെ തുടർന്ന് സ്വന്തം ഓട്ടോറിക്ഷ ഓടിച്ച് ആശുപത്രിയിലെത്തിയ യുവാവ് മരിച്ചു. ജോസ്പുരം വടക്കൻ വീട്ടില്‍ പരേതനായ ഫ്രാൻസിസിന്റെയും മേരിയുടെയും മകൻ സുനീഷാണ് (39) മരിച്ചത്.
ഇന്നലെ ഉച്ചയോടെ വീട്ടില്‍ വച്ചാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടർന്ന് ഓട്ടോ ഓടിച്ച് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെ കാഷ്വാലിറ്റിയില്‍ എത്തുകയായിരുന്നു. കുഴഞ്ഞുവീഴാൻ തുടങ്ങിയ സുനീഷിന് കിടത്തിച്ചികിത്സ നല്‍കിയെങ്കിലും വൈകുന്നേരത്തോടെ മരിച്ചു.അങ്കമാലി പഴയ സബ് ട്രഷറി റോഡ് സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് സുനീഷ്. സഹോദരിമാർ: മിനി, സുനി. മൃതദേഹം അങ്കമാലി ലിറ്റില്‍ ഫ്ളവർ ആശുപത്രിയില്‍. സംസ്കാരം ഇന്ന് 11ന് ജോസ്പുരം സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.