കല്‍പ്പറ്റ: വയനാട്ടിലെ ദുരന്ത ഭൂമിയിലേക്ക് സ്കൂബാ ഡൈവിങ് സംഘവും. തിരുവനന്തപുരത്തു നിന്നും വയനാട്ടിലേക്ക് സ്കൂബാ ഡൈവിങ് സംഘം യാത്ര തിരിച്ചു.
ആമയിഴഞ്ചാന്‍ തോട്ടില്‍ ജോയിക്ക് വേണ്ടി തെരച്ചില്‍ നടത്തിയ 100 അംഗ ഫയര്‍ ആന്റ് റെസ്ക്യൂ സംഘമാണ് വയനാട്ടിലെത്തുക. സൈന്യവും എന്‍ഡിആര്‍എഫ് സംഘവും പുഴ കടന്ന് മുണ്ടക്കൈയിലേക്ക് എത്തിയിട്ടുണ്ട്.ദുരന്ത ഭൂമിയില്‍ കുടുങ്ങിയ നൂറോളം പേരെ മുണ്ടക്കൈയില്‍ കണ്ടെത്തിയെന്നാണ് വിവരം. ഇവരെ വടം കെട്ടി പുഴയ്ക്ക് മുകളിലൂടെ രക്ഷപ്പെടുത്താനാണ് ശ്രമം.
കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്സ്(ഡിഎസ്സി) സെന്റരില്‍ നിന്ന് 200 സൈനികരുള്ള ഇന്ത്യന്‍ ആര്‍മിയുടെ രണ്ട് വിഭാഗങ്ങള്‍ വയനാട്ടില്‍ എത്തിയിട്ടുണ്ട്. കണ്ണൂരിലെ സൈനിക ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘവും കോഴിക്കോട് നിന്നുള്ള ടെറിട്ടോറിയല്‍ ആര്‍മിയുടെ സേനയെയും വയനാട്ടില്‍ വിന്യസിച്ചിട്ടുണ്ട്
മരണ സംഖ്യ 108 ആയി ഉയര്‍ന്നതായി മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. ചൊവ്വാഴ്ച പുലര്‍ച്ചെ ചൂരല്‍മല, അട്ടമല, മുണ്ടക്കൈ എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.