കല്‍പ്പറ്റ: വയനാട്-കല്‍പ്പറ്റ ബൈപ്പാസ് റോഡിൽ മണ്ണിടിച്ചില്‍. ഒന്നാം വളവിന് സമീപം രാത്രി മൂന്ന് മണിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. ബൈപ്പാസിന് മുകളിൽ ചെറിയ കുന്നിൻപ്രദേശമാണ്.
കനത്ത മഴയെ തുടര്‍ന്ന് പ്രദേശത്തെ വെള്ളക്കെട്ടില്‍ വെള്ളം നിറഞ്ഞ് താഴേക്ക് കുത്തിയൊലിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. നീർച്ചാലിലൂടെ ചെളിയും കല്ലുമടക്കം റോഡിലേക്ക് കുത്തിയൊലിച്ചിറങ്ങി ഗതാഗതം തടസ്സപ്പെട്ടു.പിന്നീട് ഫയർഫോഴ്സ് എത്തി ജെസിബി ഉപയോഗിച്ച് ചെളി മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. പൊലീസ് നൈറ്റ് പട്രോള്‍ നടത്തുന്നതിനിടെയാണ് മലയില്‍ നിന്നും വെള്ളം ഒലിച്ചിറങ്ങുന്നത് ശ്രദ്ധയില്‍പെട്ടത്. പ്രദേശത്ത് മഴയ്ക്ക് അല്‍പം ശമനമുണ്ട്
അതേസമയം കനത്ത മഴയെ തുടർന്ന് ജില്ലയിൽ നാല് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഇതുവരെ 96 പേരെ മാറ്റിയതായി ജില്ലാ കലക്ടർ അറിയിച്ചു.
സര്‍ക്കാർ -സ്വകാര്യ മേഖലകളിലെ അഡ്വഞ്ചര്‍ പാര്‍ക്കുകള്‍, ട്രക്കിങ് പ്രവര്‍ത്തനങ്ങളും നിരോധിച്ചിട്ടുണ്ട്. ജില്ലയിലെ ക്വാറി പ്രവർത്തനങ്ങൾക്കും മണ്ണെടുക്കലിനും ജില്ലാ കലക്ടർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.