ക്ലാസിൽഎല്ലാവരുടെയും മുന്നില്‍ വെച്ച്‌ ശാസിച്ച അദ്ധ്യാപകനെ സ്കൂളിന് പുറത്ത് വച്ച്‌ ക്രൂരമായി തല്ലിച്ചതച്ച്‌ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ; നില അതീവ ഗുരുതരം,

ലക്നൗ : ശാസിച്ച അദ്ധ്യാപകനെ സ്കൂളിന് പുറത്ത് വച്ച്‌ തല്ലിച്ചതച്ച്‌ ഏഴാം ക്ലാസ് വിദ്യാർത്ഥി . ഉത്തർപ്രദേശിലെ ശ്രാവസ്തിയിലാണ് സംഭവം .


സോൻവ പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്വകാര്യ സ്കൂളിലെ അദ്ധ്യാപകനാണ് മർദ്ദനമേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത് . ക്ലാസിലെ എല്ലാവരുടെയും മുന്നില്‍ വെച്ച്‌ അദ്ധ്യാപകൻ വിദ്യാർത്ഥിയെ രണ്ട് തവണ തല്ലിയതും , ശാസിച്ചതുമാണ് വിദ്യാർത്ഥിയെ പ്രകോപിപ്പിച്ചത് .

മൊഹരനിയ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന മനോഹർ ലാല്‍ ജവഹർ ലാല്‍ ഇൻ്റർ കോളേജിലെ അദ്ധ്യാപകനായ സുനില്‍ കുമാർ ഗുപ്ത വ്യാഴാഴ്ചയാണ് ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ഫർമാൻ അലിയെ അടിച്ചത് . ഇതില്‍ ക്ഷുഭിതനായ ഫർമാൻ സ്കൂള്‍ കഴിഞ്ഞതിന് ശേഷം അദ്ധ്യാപകനെ പുറത്ത് കാത്തുനിന്നു . സുനില്‍ തന്റെ വീട്ടിലേക്ക് പോകാൻ ഇറങ്ങിയപ്പോള്‍ ഫർമാൻ അദ്ദേഹത്തെ പിന്തുടരാൻ തുടങ്ങി.

ഇതിനുശേഷം, വഴിയില്‍, ദികൗലി പാലത്തിന് സമീപമെത്തിയപ്പോള്‍ അദ്ധ്യാപകനെ വടികൊണ്ട് ആക്രമിച്ചു. അദ്ധ്യാപകൻ ബൈക്കിനൊപ്പം റോഡില്‍ വീണു. വീണ് കിടന്ന അദ്ധ്യാപകനെ ഫർമാൻ വടികൊണ്ട് ക്രൂരമായി മർദ്ദിച്ചു. അദ്ധ്യാപകൻ അബോധാവസ്ഥയിലാകുന്നതുവരെ മർദ്ദനം തുടർന്നു . അതുവഴി പോയ വഴിയാത്രക്കാരാണ് സുനിലിനെ രക്ഷിച്ചത് . സംഭവസ്ഥലത്ത് നിന്ന് വിദ്യാർത്ഥി ഓടി രക്ഷപ്പെട്ടു. അദ്ധ്യാപകനെ ഗുരുതരാവസ്ഥയില്‍ ബഹ്‌റൈച്ചിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്.

ക്ലാസ്സിലെ എല്ലാവരുടെയും മുന്നില്‍ വച്ച്‌ തന്നെ അടിച്ചത് ഇഷ്ടമായില്ലെന്നും , താൻ അപമാനിക്കപ്പെട്ടതിനാല്‍ പ്രതികാരം ചെയ്തതാണെന്നുമാണ് ഫർമാൻ പോലീസിനോട് പറഞ്ഞത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !