ലഖ്നൗ: ഒന്നരമാസത്തിനിടെ ആറുതവണ പാമ്ബുകടിയേറ്റിട്ടും അതിജീവിച്ച് യുവാവ്. ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിലെ സൗര ഗ്രാമത്തില്‍ നിന്നുള്ള 24 കാരനാണ് ഒന്നര മാസത്തിനുള്ളില്‍ ആറ് തവണ പാമ്പ്കടിയേറ്റത്.
പാമ്പ് കടിയേറ്റപ്പോഴെല്ലാം കൃത്യമായി ആശുപത്രിയിലെത്തിച്ചതിനാല്‍ ജീവൻ രക്ഷപ്പെട്ടു. ജൂണ്‍ രണ്ടിന് വീട്ടില്‍ കിടക്കയില്‍ നിന്നാണ് വികാസ് ദുബെക്ക് ആദ്യമായി കടിയേറ്റത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്കി.ജൂണ്‍ രണ്ടിനും ജൂലൈ ആറിനും ഇടയില്‍ ദുബെയെ ആറ് തവണ പാമ്പുകള്‍ കടിച്ചു. നാലാമത്തെ പാമ്പ് കടിയേറ്റതിന് ശേഷം, ദുബെ വീടുമാറി താമസിച്ചു. ഇന്ത്യാ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
രാധാനഗറിലെ അമ്മായിയുടെ വീട്ടിലേക്ക് താമസം മാറിയെങ്കിലും അഞ്ചാം തവണയും അവിടെ നിന്ന് കടിയേറ്റു. തുടർന്ന് ദുബെയെ മാതാപിതാക്കള്‍ വീട്ടിലെത്തിച്ചു. ജൂലൈ ആറിന് വീണ്ടും കടിയേറ്റതോടെ ആരോഗ്യനില വഷളായി. ഇപ്പോള്‍ ചികിത്സക്ക് ശേഷം സുഖം പ്രാപിച്ച് വരുന്നു.
പാമ്പ്കടിയേറ്റത് എല്ലായ്പ്പോഴും ഒരു ശനിയാഴ്ചയോ ഞായറാഴ്ചയോ ആണെന്നും ഓരോ തവണയും കടിക്കുന്നതിന് മുമ്പ് തനിക്ക് ഒരു മുൻകരുതല്‍ ഉണ്ടായിരുന്നുവെന്നും വികാസ് ദുബെ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.