ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനാർത്ഥിയായി ഡോണള്‍ഡ് ട്രംപിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് റിപ്പബ്ലിക്കൻ പാർട്ടി. പാർട്ടിയുടെ ദേശീയ കണ്‍വെൻഷനിലായിരുന്നു പ്രഖ്യാപനം.
വെടിവെയ്പില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട ട്രംപ് വെടിയേറ്റ വലതുചെവിയില്‍ ബാൻഡേജ് ധരിച്ചാണ് കണ്‍വെൻഷനില്‍ പങ്കെടുത്തത്. ഫ്ലോറിഡ ഗവർണർ റോണ്‍ ഡിസാന്റിസ്, സൗത്ത് കാരലൈന മുൻ ഗവർണറും ഇന്ത്യൻ വംശജയുമായ നിക്കി ഹേലി തുടങ്ങിയ മുൻനിര നേതാക്കള്‍ പങ്കെടുക്കുന്ന കണ്‍വെൻഷൻ വ്യാഴാഴ്ച അവസാനിക്കും.അതേസമയം, അമേരിക്കൻ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കൻ പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ജെ ഡി വാൻസിനെ പ്രഖ്യാപിച്ചു. സമഗ്ര കൂടിയാലോചനകള്‍ക്ക് ശേഷമാണ് 39കാരനായ വാൻസിനെ തെരഞ്ഞെടുത്തതെന്ന് ഡോണള്‍ഡ് ട്രംപ് സാമൂഹ്യ മാധ്യമങ്ങള്‍ വഴി അറിയിച്ചു.
രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ കടുത്ത പരാമർശങ്ങള്‍ നടത്തുന്ന വ്യക്തിയാണ് ജെ ഡി വാൻസ്. നിലവില്‍ ഒഹായോ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന യുഎസ് സെനറ്ററാണ് വാൻസ്. ജെ ഡി വാൻസിന്റെ ഭാര്യ ഉഷ ചിലുകുരി വാൻസ് ഇന്ത്യൻ വംശജയാണ്. നേരത്തെ ട്രംപിന്റെ കടുത്ത വിമർശകനായിരുന്നു വാൻസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.