അമേരിക്കൻ തെരഞ്ഞെടുപ്പ് :ട്രംപ് പ്രസിഡന്റ് സ്ഥാനാർഥി, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വാൻസ്; ഔദ്യോ​ഗിക പ്രഖ്യാപനം,

 ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനാർത്ഥിയായി ഡോണള്‍ഡ് ട്രംപിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച്‌ റിപ്പബ്ലിക്കൻ പാർട്ടി. പാർട്ടിയുടെ ദേശീയ കണ്‍വെൻഷനിലായിരുന്നു പ്രഖ്യാപനം.

വെടിവെയ്പില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട ട്രംപ് വെടിയേറ്റ വലതുചെവിയില്‍ ബാൻഡേജ് ധരിച്ചാണ് കണ്‍വെൻഷനില്‍ പങ്കെടുത്തത്. ഫ്ലോറിഡ ഗവർണർ റോണ്‍ ഡിസാന്റിസ്, സൗത്ത് കാരലൈന മുൻ ഗവർണറും ഇന്ത്യൻ വംശജയുമായ നിക്കി ഹേലി തുടങ്ങിയ മുൻനിര നേതാക്കള്‍ പങ്കെടുക്കുന്ന കണ്‍വെൻഷൻ വ്യാഴാഴ്ച അവസാനിക്കും.

അതേസമയം, അമേരിക്കൻ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കൻ പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ജെ ഡി വാൻസിനെ പ്രഖ്യാപിച്ചു. സമഗ്ര കൂടിയാലോചനകള്‍ക്ക് ശേഷമാണ് 39കാരനായ വാൻസിനെ തെരഞ്ഞെടുത്തതെന്ന് ഡോണള്‍ഡ് ട്രംപ് സാമൂഹ്യ മാധ്യമങ്ങള്‍ വഴി അറിയിച്ചു.

 രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ കടുത്ത പരാമർശങ്ങള്‍ നടത്തുന്ന വ്യക്തിയാണ് ജെ ഡി വാൻസ്‌. നിലവില്‍ ഒഹായോ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന യുഎസ് സെനറ്ററാണ് വാൻസ്. ജെ ഡി വാൻസിന്റെ ഭാര്യ ഉഷ ചിലുകുരി വാൻസ്‌ ഇന്ത്യൻ വംശജയാണ്. നേരത്തെ ട്രംപിന്റെ കടുത്ത വിമർശകനായിരുന്നു വാൻസ്‌.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !