റാഫിയുടെ രചനയിൽ ഹരിദാസ് സംവിധാനം, ഗോപി സുന്ദറിന്റെ സംഗീതത്തിൽ 'താനാരാ' ഓഗസ്റ്റ് 9 ന് ആഗോളവ്യാപകമായി തിയറ്ററുകളിൽ എത്തും.
റാഫി ചിത്രങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്ന പ്രേക്ഷകർ ആകാംഷയോടെ നോക്കി കാണുന്ന ചിത്രമാണ് 'താനാരാ'. ഷൈൻ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണൻ, അജു വർഗീസ്, ദീപ്തി സതി, ചിന്നു ചാന്ദിനി, സ്നേഹ ബാബു, ജിബു ജേക്കബ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയത് മുതൽ വലിയ പ്രതീക്ഷയാണ് പ്രേക്ഷകർ പങ്ക് വെയ്ക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനമായ 'താനാരാ' റിലീസ് ചെയ്തിരിക്കുകയാണ്. നടൻ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തിറങ്ങിയ ഗാനം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ബി ഹരിനാരായണന്റെ വരികൾക്ക് ഗോപി സുന്ദർ സംഗീതം നൽകിയ 'താനാരാ' ഗാനം ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിന് കരുത്ത് നൽകുന്നതാണ്. ഹരിശങ്കർ, റിമി ടോമി എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഇന്ദ്രപ്രസ്ഥം, ഊട്ടി പട്ടണം, ജോർജുകുട്ടി കെയർ ഓഫ് ജോർജുകുട്ടി, കിന്നരിപ്പുഴയോരം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ സംവിധായകനാണ് ഹരിദാസ്. ഒരു മുഴുനീള കോമഡി എന്റർടൈനർ ആയി എത്തുന്ന 'താനാരാ' നിർമ്മിച്ചിരിക്കുന്നത് വൺ ഡേ ഫിലിംസിന്റെ ബാനറിൽ ബിജു വി മത്തായി ആണ്. കോ - പ്രൊഡ്യൂസർ: സുജ മത്തായി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ്: കെ.ആർ. ജയകുമാർ, ബിജു എം.പി,
ഛായാഗ്രഹണം: വിഷ്ണു നാരായണൻ. എഡിറ്റിംഗ് - വി സാജൻ. ഗാനരചന: ബി.കെ. ഹരിനാരായണൻ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പോഡുത്താസ്, കോ ഡയറക്ടർ: ഋഷി ഹരിദാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: റിയാസ് ബഷീർ, രാജീവ് ഷെട്ടി, കലാസംവിധാനം: സുജിത് രാഘവ്,
വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: കലാമണ്ഡലം വൈശാഖ്, ഷിജു കൃഷ്ണ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രവീൺ എടവണ്ണപ്പാറ, ജോബി ആന്റണി, സ്റ്റിൽസ്: മോഹൻ സുരഭി,
ഡിസൈൻ: ഫോറെസ്റ്റ് ഓൾ വേദർ, പി.ആർ.ഒ: വാഴൂർ ജോസ്, നിയാസ് നൗഷാദ്, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റെർറ്റൈന്മെന്റ്സ് എന്നിവരാണ് മറ്റു അണിയറപ്രവർത്തകർ. ഗുഡ്‌വിൽ എന്റർടൈൻമെൻറ്സും വൺ ഡേ ഫിലിംസും ചേർന്നു ചിത്രം തീയറ്ററുകളിൽ എത്തിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.