സ്വന്തം ജീവൻപോലും വകവെക്കാതെ അവർ ദൗത്യത്തിൽ മുഴുകി: ചെളിവെള്ളത്തിൽ ഭക്ഷണം പോലും കഴിക്കാതെ മാലിന്യം കൂമ്പാരത്തിൽ ജീവൻ്റെ കണിക തേടുന്നർ സ്കൂബാ സേന. ,

തിരുവനന്തപുരം: ഇരുണ്ട തുരങ്കത്തിനിടയില്‍ എവിടെയെങ്കിലും ജീവന്റെ അനക്കവുമായി ജോയി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് 22 പേരടങ്ങിയ അഗ്നിരക്ഷാസേനയുടെ സ്കൂബാ സേന. കാലുകുത്താൻപോലും മടിക്കുന്ന മാലിന്യംനിറഞ്ഞ ചെളിവെള്ളത്തില്‍ അവർ മണിക്കൂറുകളോളം പരതി.

പലരും ഭക്ഷണം കഴിച്ചതുപോലും മറ്റാരൊക്കെയോ വാരി വായില്‍ വെച്ചുകൊടുത്തപ്പോഴാണ്. ആ 22 പേരിലായിരുന്നു അവിടെ കൂടിനിന്നവരുടെയെല്ലാം പ്രതീക്ഷ.

ആമയിഴഞ്ചാൻ തോട്ടില്‍ ശുചീകരണത്തൊഴിലാളിയെ ഒഴുക്കില്‍പ്പെട്ട് കാണാതായ വിവരം അറിഞ്ഞ ഉടനെത്തന്നെ രക്ഷാപ്രവർത്തനത്തിന് അഗ്നി രക്ഷാസേന എത്തിയിരുന്നു. സംഘത്തില്‍ ഒൻപത് സ്കൂബാ അംഗങ്ങളാണുണ്ടായിരുന്നത്. ഞായറാഴ്ച കൊല്ലം, പത്തനംതിട്ട ജില്ലകളില്‍നിന്നുകൂടി സ്കൂബാ ടീമംഗങ്ങള്‍ എത്തി.

പവർ ഹൗസ് മുതല്‍ കോഫി ഹൗസ് വരെയുള്ള ഭാഗത്തെ തിരച്ചില്‍ അതീവദുഷ്കരമായിരുന്നു. എന്നിട്ടും ദുർഗന്ധം നിറഞ്ഞ ഓടയ്ക്കുള്ളിലേക്ക് ഒരു മടിയുംകൂടാതെ അവരിറങ്ങി. റെയില്‍വേ സ്റ്റേഷനുള്ളിലെ മാൻ ഹോളുകളില്‍ ഉള്‍പ്പെടെ പലയിടത്തും ഒരാള്‍ പൊക്കത്തിലായിരുന്നു 

മാലിന്യം. ഉള്ളിലേക്കു പോകാൻ കഴിയാത്ത സ്ഥിതി. എന്നിട്ടും സ്വന്തം ജീവൻപോലും വകവെക്കാതെയാണ് അവർ ജോയിക്കുവേണ്ടിയുള്ള ദൗത്യത്തിലേർപ്പെട്ടത്.

കെ.യു. സുഭാഷാണ് ടീമിന് നേതൃത്വം നല്‍കിയത്. സുജയൻ, എസ്.പി. സജി, അനു, സന്തോഷ് കുമാർ, ദിനുമോൻ, പ്രദോഷ്, ഷഹീർ, ദീപക്, വിജേഷ് തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. സ്കൂബാ ടീമിനെക്കൂടാതെ നൂറിലധികം അഗ്നിരക്ഷാസേനാംഗങ്ങളും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി. ടെക്നിക്കല്‍ ഡയറക്ടർ നൗഷാദാണ് പ്രവർത്തനങ്ങള്‍ ഏകോപിപ്പിച്ചത്.

അഭിനന്ദിച്ച്‌ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

രക്ഷാപ്രവർത്തനത്തില്‍ ഏർപ്പെട്ടിരിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കേരള ഹൈക്കോടതി ജഡ്ജി ദേവൻ രാമചന്ദ്രൻ പറഞ്ഞു. രക്ഷാപ്രവർത്തകരെ അഭിനന്ദിക്കുന്നതായും അവർക്ക് ആവശ്യമായ എല്ലാ സുരക്ഷയും നല്‍കണമെന്നും അഗ്നിരക്ഷാ സേന മേധാവി കെ. പത്മകുമാറിനയച്ച കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !