മന്ത്രിമാർ ദുരന്തമുഖത്ത് സജീവം: 'ഉത്തരവിന് കാക്കേണ്ട, തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സാഹചര്യമനുസരിച്ച്‌ തീരുമാനമെടുക്കാം', മന്ത്രി എം ബി രാജേഷ്,

തിരുവനന്തപുരം: നാടിനെ നടുക്കിയ ഉരുള്‍പൊട്ടലിലുണ്ടായ വയനാട്ടിലെ മേപ്പാടി മുണ്ടക്കൈയിലും ചുരല്‍മലയിലും ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ നടന്നുവരികയാണെന്ന് മന്ത്രി എംബി രാജേഷ്.

അഞ്ച് മന്ത്രിമാർ വയനാട്ടില്‍ പ്രവർത്തനം ഏകോപിപ്പിക്കാൻ എത്തിയിട്ടുണ്ട്. 15 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ആവശ്യമായ ക്യാമ്പുകള്‍ ഇനിയും തുറക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ദുരന്ത സാഹചര്യം വിലയിരുത്തി ഉത്തരവിന് കാത്തുനില്‍ക്കാതെ നടപടി സ്വീകരിക്കാൻ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥർ സജീവമായി ദുരന്തമുഖത്ത് ഉണ്ടാകും. ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്, ഭക്ഷണവും വെള്ളവും ലഭ്യമാക്കാനുള്ള സൗകര്യങ്ങള്‍ ഏർപ്പെടുത്തി.

ക്യാമ്പ് നില്‍ക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍ മാത്രമല്ല സമീപമുള്ള തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും സഹായങ്ങള്‍ ലഭ്യമാക്കണം. ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങള്‍ അനുസരിച്ച്‌ ഉദ്യോഗസ്ഥർ പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !