തിരുവനന്തപുരം: വിതുര-ബോണക്കാട് റോഡിൽ കാട്ടാന ആക്രമണം. ബൈക്കിൽ വിതുരയിൽ നിന്നും ബോണക്കാടേക്ക് പോവുകയായിരുന്ന ദമ്പതികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് 5.30 ഓടെയാണ് സംഭവം.
കാണിത്തടം ചെക്പോസ്റ്റ് കഴിഞ്ഞ് രണ്ടാമത്തെ വളവിൽ ആന നിലയുറപ്പിച്ചിരിക്കുകയായിരുന്നു.ബൈക്കിലെത്തിയ ബോണക്കാട് സ്വദേശികളായ മനോജ്, ഭാര്യ സുജിത ആനയെ കണ്ടതിന് പിന്നാലെ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
കാട്ടാന പാഞ്ഞടുത്ത് ബൈക്ക് തുമ്പിക്കൈയ്യിൽ എടുത്തെറിഞ്ഞു. ആന കാടുകയറിയ ശേഷം വനം വകുപ്പെത്തി ദമ്പതികളെ ബോണക്കാട് എത്തിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.