വിതുര: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച ധീരജവാൻ ആർ.വി.വിഷ്ണുവിന് ജന്മനാട്ടില്‍ സ്മൃതി മന്ദിരം ഒരുങ്ങുന്നു.
ചെറ്റച്ചല്‍ ഫാം ജംഗ്ഷനില്‍ അനിഴം ഹൗസില്‍ ആർ.വി.വിഷ്ണുവിന് നന്ദിയോട്, വിതുര പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ പൊട്ടൻചിറയിലാണ് നാട്ടുകാരുടെ സഹകരണത്തോടെ സ്മൃതിമന്ദിരം നിർമ്മിക്കുന്നത്.ഇതിനായി വിഷ്ണുവിന്റെ സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് വിഷ്ണുസ്മൃതി എന്നപേരില്‍ വാട്സ്‌ആപ്പ് കൂട്ടായ്മ രൂപീകരിച്ചു. കൂടാതെ വിഷ്ണുവിന്റെ ജൻമനാടിന് വിഷ്ണുനഗർ എന്ന പേര് നല്‍കുവാനും തീരുമാനിച്ചിട്ടുണ്ട്. സ്മൃതി മന്ദിരത്തില്‍ വായനശാല, ബസ് കാത്തിരിപ്പ് കേന്ദ്രം എന്നിവയും ഉണ്ടാകും.
വിഷ്ണുവിന് ആദരാഞ്ജലി അർപ്പിച്ച് ഫാം ജംഗ്ഷനില്‍ അനുസ്മരണ യോഗം നടത്തി. വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാആനന്ദ്, നന്ദിയോട് പഞ്ചായത്ത് പ്രസിഡന്റ് ശൈലജാരാജീവൻ, ജില്ലാപഞ്ചായത്തംഗം സോഫിതോമസ്, മുൻജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു എന്നിവർ പങ്കെടുത്തു.
സ്മൃതിമന്ദിരം നിർമ്മാണത്തിന്റെ ഭാഗമായി പൊട്ടൻചിറയില്‍ ചേർന്ന സ്വാഗത സംഘരൂപീകരണയോഗത്തില്‍ ശ്രീകുമാറിനെ ചെയർമാനായും മണിക്കുട്ടനെ കണ്‍വീനറായും തിരഞ്ഞെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.