സംസ്ഥാനത്ത് ആദ്യം: ചോദ്യപേപ്പര്‍ വില്‍പ്പനയ്ക്ക്, ടെലിഗ്രാം ഗ്രൂപ്പിലെ പരസ്യത്തിൽ: കേസെടുത്ത് പൊലീസ്, 24 മണിക്കൂറും സൈബര്‍ പട്രോളിങ്,,

സംസ്ഥാനത്ത് ആദ്യം: ചോദ്യപേപ്പര്‍ വില്‍പ്പനയ്ക്ക്, ടെലിഗ്രാം ഗ്രൂപ്പിലെ പരസ്യത്തിൽ: കേസെടുത്ത് പൊലീസ്, 24 മണിക്കൂറും സൈബര്‍ പട്രോളിങ്,,

തിരുവനന്തപുരം: വിദേശത്ത് എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയശേഷം ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ നടത്തുന്ന ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേറ്റ് എക്സാമിനേഷന്‍ (എഫ്എംജിഇ) എന്ന പരീക്ഷയുടെ ചോദ്യപേപ്പര്‍ വില്‍പ്പനയ്‌ക്കെന്ന് ടെലിഗ്രാം ഗ്രൂപ്പില്‍ പരസ്യം ചെയ്ത സംഘങ്ങള്‍ക്കെതിരെ തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ജൂലൈ ആറിനു നടക്കുന്ന പരീക്ഷയുടെ ചോദ്യപേപ്പറും ഉത്തരങ്ങളും ആണ് വില്‍പ്പനയ്ക്ക് എന്ന പേരില്‍ ടെലിഗ്രാം ഗ്രൂപ്പുകളില്‍ പരസ്യം ചെയ്തത്.

ദി പബ്ലിക് എക്‌സാമിനേഷന്‍ (പ്രിവന്‍ഷന്‍ ഓഫ് അണ്‍ഫെയര്‍ മീന്‍സ്) ആക്ട് 2024 പ്രകാരമാണ് കേസെടുത്തത്. ഈ നിയമം ചുമത്തി രജിസ്റ്റര്‍ ചെയ്യുന്ന സംസ്ഥാനത്തെ ആദ്യത്തെ കേസാണിത്. 

ഇത്തരം തട്ടിപ്പുകള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി വിവിധ ടെലിഗ്രാം ചാനലുകള്‍ ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ 24 മണിക്കൂറും സൈബര്‍ പട്രോളിങ് ആരംഭിച്ചതായി പൊലീസ് സൈബര്‍ ഡിവിഷന്‍ അറിയിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !