മദർഷിപ്പ് സാൻ ഫെർണാണ്ടോ ഇന്ന് മടങ്ങും: വിഴിഞ്ഞത്തേക്ക് രണ്ടാമത്തെ ചരക്കുകപ്പലെത്തി; 'മറീന്‍ അസര്‍' പുറങ്കടലില്‍;

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്ക് രണ്ടാമത്തെ ചരക്കുകപ്പലെത്തി. മറീന്‍ അസര്‍ എന്ന ഫീഡര്‍ കപ്പലാണ് കൊളംബോയില്‍ നിന്ന് വിഴിഞ്ഞത്തേക്ക് എത്തുന്നത്.

കപ്പല്‍ തുറമുഖത്തിന്റെ പുറംകടലിലെത്തി. വിഴിഞ്ഞത്ത് ആദ്യമെത്തിയ സാന്‍ ഫെര്‍ണാണ്ടോ കപ്പല്‍ മടങ്ങിയതിന് ശേഷമായിരിക്കും മറീന്‍ അസറിന് ബര്‍ത്തിങ് അനുവദിക്കുക.

വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടനം കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചത്. ഉദ്ഘാടനത്തിനായി തുറമുഖത്തെത്തിയ കപ്പല്‍ സാന്‍ ഫെര്‍ണാണ്ടോ ചരക്കുകളിറക്കിയശേഷം നടപടികള്‍ പൂര്‍ത്തിയാക്കി ഉച്ചയ്ക്ക് ഒരു മണിയോടെ തുറമുഖം വിടും.

സാന്‍ ഫെര്‍ണാണ്ടോയില്‍ നിന്ന് ആകെ 1930 കണ്ടെയ്‌നറുകളാണ് തുറമുഖത്ത് ഇറക്കിയത്. ഇതില്‍ 607 കണ്ടെയ്‌നറുകള്‍ തിരികെ കപ്പലിലേക്ക് കയറ്റി റീപൊസിഷന്‍ ചെയ്യുന്ന ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. 

ഇതിന് ശേഷമാകും കപ്പലിന്റെ മടക്കം. ട്രയല്‍ റണ്ണായതിനാല്‍ വളരെ സാവകാശമായിരുന്നു കണ്ടെയ്‌നറുകള്‍ ഇറക്കിയതും കയറ്റിയതും. വ്യാഴാഴ്ചയാണ് കപ്പല്‍ വിഴിഞ്ഞത്ത് എത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !