ആര്യ രാജേന്ദ്രന്റെ ധാര്‍ഷ്ട്യത്തിന്റെ കൊമ്പ് ഒടിച്ചു: മേയര്‍ സ്ഥാനത്തു നിന്ന് മാറ്റിയാല്‍ രാഷ്ട്രീയ ഭാവി നശിക്കും: കസേര തല്ക്കാലം നിലനിര്‍ത്തി, കൂടുതല്‍ വിളയരുതെന്ന് മുതിര്‍ന്ന നേതാക്കളുടെ താക്കീത്,

 തിരുവനന്തപുരം:  സിപിഎമ്മുകാരിയെന്ന ആര്യ രാജേന്ദ്രന്റെ ധാര്‍ഷ്ട്യത്തിന്റെ കൊമ്പങ്ങ് ഒടിച്ചു. മേയര്‍ ആര്യ രാജേന്ദ്രന് നേരെ വടിയെടുത്ത് കഴിഞ്ഞു സിപിഎം. മര്യാദയ്ക്ക് നടക്കണമെന്നാണ് അന്ത്യശാസനം. ഇത് ആര്യയ്ക്കുള്ള ഒടുക്കത്തെ താക്കീതാണെന്നും കട്ടക്കലിപ്പില്‍ നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്.

ആര്യയ്ക്ക് പുറംവഴി അടികിട്ടിയതോടെ സച്ചിന്‍ ഓടി. തലനാരിഴയ്ക്കാണ് മേയര്‍ക്ക് കസേര പോകാതിരുന്നത്. വലിയൊരു വിഭാഗം നേതാക്കള്‍ ആര്യയെ രാജിവെപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. 

എന്നാല്‍ തുടക്കത്തിലെ വീണ വിജയന്റെ വാലില്‍ തൂങ്ങി മുഖ്യനുമായി അടുപ്പമുണ്ടാക്കിയ കേമിയാണ് ആര്യ. ആ ബന്ധംവെച്ചാണോ എന്നറിയില്ല ഒരുതവണ കൂടി അവസരം കൊടുത്തിരിക്കുകയാണ്.

മേയര്‍ സ്ഥാനത്തു നിന്നും മാറ്റിയാല്‍ രാഷ്ട്രീയ ഭാവിയെ ബാധിക്കും എന്നതിനാല്‍ ഒരു അവസരം കൂടി ആര്യ രാജേന്ദ്രന് നല്‍കാനും സിപിഐഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. ധാര്‍ഷ്ട്യം കാണിക്കുന്ന വലിയ നേതാക്കളെ അനുകരിക്കുന്ന ആളായാണ് മേയറെ ജനങ്ങള്‍ കാണുന്നത്. 

മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞതാണ്. അത് പൊതുജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കി. മേയറും കെഎസ്‌ആര്‍ടിസി ഡ്രൈവറുമായി ഉണ്ടായ തര്‍ക്കത്തില്‍ മേയറും കുടുംബവും ചേര്‍ന്ന് നടുറോഡില്‍ കാണിച്ചു കൂട്ടിയത് ഗുണ്ടായിസം ആണ്. 

സച്ചിന്‍ ദേവിന്റെ പ്രകോപനം മെമ്മറി കാര്‍ഡ് കിട്ടിയിരുന്നെങ്കില്‍ ജനങ്ങള്‍ കാണുമായിരുന്നു. അതുകൊണ്ട് മെമ്മറി കാര്‍ഡ് കിട്ടാതിരുന്നത് ഭാഗ്യമായി എന്നും സിപിഐഎം യോഗത്തില്‍ വിലയിരുത്തിലുണ്ടായി. 

മേയര്‍ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള കോര്‍പ്പറേഷന്‍ ഭരണം മോശമാണ് എന്നുള്ളത് തിരഞ്ഞെടുപ്പില്‍ എതിരാളികള്‍ക്ക് ഗുണകരമായിയെന്നും സിപിഐഎം ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.

മേയറും സച്ചിനും പക്വതയില്ലാതെയാണ് പെരുമാറുന്നതെന്ന് സി.പി.എം. ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നു. നിലവിലെ വോട്ടിങ് നില പരിശോധിച്ചാല്‍ കോര്‍പ്പറേഷന്‍ ഭരണം നഷ്ടമാകാന്‍ സാധ്യതയുണ്ടെന്നും അങ്ങനെയുണ്ടായാല്‍ അതിനുത്തരവാദി മേയര്‍ ആര്യാ രാജേന്ദ്രന്‍ തന്നെയാകുമെന്നും ചില നേതാക്കള്‍ ചൂണ്ടിക്കാട്ടി. 

ഏതു കണക്കുവെച്ചാണ് കോര്‍പ്പറേഷന്‍ ഭരണം നഷ്ടപ്പെടുമെന്നു ചിലര്‍ പറയുന്നതെന്ന് ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ ജില്ലാ സെക്രട്ടറി വി.ജോയി പറഞ്ഞത് ഇടയ്ക്കു തര്‍ക്കത്തിനും വഴിവെച്ചു. വെറുതെ കിടന്ന് വാചകമടിക്കാതെ പണിയെടുക്കണമെന്ന് ആര്യയ്ക്ക് നേരെ വന്ന വിമര്‍ശനം. സ്മാര്‍ട്ട് സിറ്റി റോഡിന് എടുത്ത കുഴി വലിയ ഏണിയാകുകയാണ് പാര്‍ട്ടിക്ക്.

നഗരവാസികള്‍ മേയറെ തെറിവിളിക്കുകയാണ്. ആവശ്യത്തിലധികം പണി കോര്‍പറേഷനില്‍ ഉണ്ടല്ലോ. അതൊന്നും ചെയ്യാതെ കറങ്ങി നടന്ന് നാട്ടുകാരെ ചട്ടം പഠിപ്പിക്കാന്‍ ചെന്നതിനാണ് കണക്കിന് കിട്ടിയതെന്ന് വിമര്‍ശനം. മേയറിനെതിരെ പൊട്ടിത്തെറിച്ചു മുതിര്‍ന്ന നേതാക്കള്‍.

കൊടി പിടിച്ചും മുദ്രാവാക്യം വിളിച്ചും തല്ല് കൊണ്ടും ഈ പാര്‍ട്ടിയെ ഇങ്ങനെ വളര്‍ത്തിയവര്‍ ജനങ്ങളെ എതിര്‍ത്തിട്ടില്ല. ജനങ്ങൾ ഉണ്ടെങ്കിലേ ഈ പാര്‍ട്ടിയുള്ളു എന്ന ബോധം അവര്‍ക്കുണ്ട്. എന്നാല്‍ അതില്ലാത്ത കുറേയെണ്ണം പാര്‍ട്ടിയില്‍ ചിലബന്ധങ്ങള്‍ ഉണ്ടാക്കി വലിഞ്ഞുകേറി വന്നിട്ട് പാര്‍ട്ടിയെ പറയിക്കുന്നു. 

ഇനിയും ഈ ഞാഞ്ഞൂലുകളെ വളര്‍ത്താന്‍ പറ്റില്ലെന്ന് പച്ചയ്ക്ക് പറഞ്ഞു. ജനങ്ങളോട് മാര്യാദയ്ക്ക് ആണെങ്കില്‍ അവരും മര്യാദയ്ക്ക് ആയിരിക്കും. അത് ഓര്‍മ്മയില്‍ വെച്ചാല്‍ നല്ലതെന്ന് താക്കീത്.

തീരുവനന്തപുരത്ത് പാര്‍ട്ടിയില്‍ വലിയ വിഭാഗീയത് ഉടലെടുത്തിരിക്കുകയാണ്. ജില്ലാ കമ്മറ്റിയിലെ ചര്‍ച്ചകള്‍ വിഭാഗീയത വീണ്ടും ശക്തമാകുന്നതിന്റെ സൂചനയായി സിപിഎം സംസ്ഥാന നേതൃത്വം കാണുന്നു.

 കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവര്‍മേയര്‍ തര്‍ക്കത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും കുടുംബവും നടുറോഡില്‍ കാണിച്ചത് ഗുണ്ടായിസമാണെന്ന് സി.പി.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്ന രൂക്ഷവിമര്‍ശനം പോലും ഗ്രൂപ്പിസത്തിന്റെ ഭാഗമാണെന്ന വിലയിരുത്തലുണ്ട്. 

അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നവര്‍ക്കെതിരെ നടപടി എടുക്കാനാണ് തീരുമാനം. മേയര്‍ക്കെതിരെ നടപടി എടുക്കാന്‍ ജില്ലാ കമ്മറ്റിയെ അനുവദിക്കാത്തതും സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലാണ്. പിണറായി വിജയനെതിരെ അതിരൂക്ഷ നിലപാട് എടുത്ത കരമന ഹരിക്കെതിരെ നടപടിക്കും സാധ്യത ഏറെയാണ്. 

തിരുവനന്തപുരത്തെ പാര്‍ട്ടി ചര്‍ച്ചകളില്‍ എന്ത് തീരുമാനം വേണമെന്ന ചിന്ത മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങി കഴിഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റേത് ജനങ്ങളെ വെറുപ്പിക്കുന്ന ശൈലിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേയും മുതിര്‍ന്ന നേതാക്കളടക്കം രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സാധാരണക്കാര്‍ക്കോ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കോ പ്രവേശനമില്ല. 

മുന്‍പ് നേതാക്കള്‍ക്കെങ്കിലും മുഖ്യമന്ത്രിയെ കാണാമായിരുന്നു. ഇപ്പോള്‍ ഇതിനും അനുവാദമില്ല. പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കു മുന്നില്‍ എന്തിനാണ് മുഖ്യമന്ത്രി ഇരുമ്പ് മറ തീര്‍ക്കുന്നതെന്നും ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ചോദിച്ചു. ഒരു കാലത്ത് പിണറായിയ്‌ക്കൊപ്പം നിന്നവരാണ് വിമര്‍ശനം നടത്തിയതെന്നതാണ് മറ്റൊരു വസ്തുത.

ചില വിമര്‍ശനങ്ങളൊക്കെ അതിരുകടന്നുവെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.സ്വരാജ് ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ പറഞ്ഞു. എല്ലാ ജില്ലകളിലും നേതൃത്വത്തിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നു. 

പക്ഷേ തിരുവനന്തപുരത്ത് വിഭാഗീയതയുടെ സ്വരമാണ് സിപിഎം സംസ്ഥാന നേതൃത്വം കാണുന്നത്. പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗംകൂടിയായ ഇ.പി.ജയരാജനെതിരേ ജില്ലാ കമ്മിറ്റിയിലെ ചര്‍ച്ചയില്‍ നേതാക്കള്‍ ആഞ്ഞടിച്ചു. 

മന്ത്രിമാരായ മുഹമ്മദ് റിയാസിന്റെയും വീണാ ജോര്‍ജിന്റെയും പ്രവര്‍ത്തനങ്ങളിലും നേതാക്കള്‍ രൂക്ഷമായ അതൃപ്തി രേഖപ്പെടുത്തി. വീണാ ജോര്‍ജ് സി.പി.എം. മന്ത്രിയാണോയെന്ന് സംശയമുണ്ടെന്നുപോലും വിമര്‍ശനമുണ്ടായി. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കെതിരേയും നേതാക്കള്‍ രംഗത്തെത്തി. 

സ്മാര്‍ട്ട് സിറ്റി റോഡുകളുടെ പണി വൈകിയതു സംബന്ധിച്ച്‌, കടകംപള്ളി സുരേന്ദ്രനെതിരേ മന്ത്രി മുഹമ്മദ് റിയാസ് നടത്തിയ പരാമര്‍ശത്തിലും അതൃപ്തി രേഖപ്പെടുത്തി. വികസനപ്രവര്‍ത്തനങ്ങളിലെ പ്രശ്‌നങ്ങള്‍ നേതാക്കള്‍ ചൂണ്ടിക്കാണിച്ചാല്‍ കരാറുകാരുടെ ബിനാമിയെന്ന തരത്തില്‍ മന്ത്രി ആരോപണമുന്നയിക്കുന്നതു ശരിയാണോയെന്നും ചോദ്യമുയര്‍ന്നു.

 ഇത് ജനപ്രതിനിധികളെയും നേതാക്കളെയും കരിനിഴലില്‍ നിര്‍ത്താന്‍ ഇടയാക്കിയെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !