വിദേശകാര്യ അധികാരം കേന്ദ്രസര്‍ക്കാരിന്; കേരള സര്‍ക്കാരിന്റെ നീക്കത്തിന് നയതന്ത്ര തലത്തിൽ വിമര്‍ശനം സംസ്ഥാനത്തിന് ഒരു റോളും ഇല്ലെന്ന് തരൂര്‍;

തിരുവനന്തപുരം: വിദേശകാര്യത്തില്‍ ഇടപെടാനുളള അധികാരം കേന്ദ്രസർക്കാരില്‍ നിക്ഷിപ്തമാണെന്ന് തിരുവനന്തപുരം എംപി ശശി തരൂർ. സംസ്ഥാനങ്ങള്‍ക്ക് ഇതില്‍ പ്രത്യേകിച്ച്‌ റോള്‍ ഒന്നുമില്ലെന്നും ശശി തരൂർ പറഞ്ഞു.

വിദേശ രാജ്യങ്ങളുമായും എംബസികളുമായും നേരിട്ടുളള സഹകരണത്തിനായി കേരളം ഏകോപന ഡിവിഷൻ രൂപീകരിക്കുകയും തൊഴില്‍, നൈപുണ്യ വിഭാഗം സെക്രട്ടറിയായ കെ വാസുകി ഐഎഎസിന് അധിക ചുമതല നല്‍കുകയും ചെയ്തത് വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ശശി തരൂരിന്റെ പ്രതികരണം.

കേരളത്തിന്റെ നീക്കത്തിന് നയതന്ത്ര തലത്തിലും വിമർശനം ഉയരുന്നുവെന്നാണ് ശശി തരൂരിന്റെ വാക്കുകള്‍ നല്‍കുന്ന സൂചന. വിദേശകാര്യം കൈകാര്യം ചെയ്യാൻ വേണ്ടി ഒരു സംസ്ഥാനം സ്വന്തം നിലയില്‍ നിയമനം നടത്തുന്നത് അസാധാരണ നടപടിയാണെന്നും മുൻ യുഎൻ അണ്ടർ സെക്രട്ടറി ജനറല്‍ കൂടിയായ ശശി തരൂർ പറഞ്ഞു.

വിദേശരാജ്യങ്ങളുമായുളള ബന്ധത്തില്‍ ഈ ഉദ്യോഗസ്ഥയ്‌ക്ക് യാതൊരു ഉത്തരവാദിത്വവും ഉണ്ടാവില്ലെന്നത് വ്യക്തമാണെന്നും അത് കേന്ദ്രസർക്കാരിനായിരിക്കുമെന്നും ശശി തരൂർ വിശദീകരിച്ചു.

സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസമാണ് വിവാദ ഉത്തരവിറക്കി നിയമനം നടത്തിയത്. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നേരിട്ട് തീരുമാനിക്കാൻ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല. രാജ്യസുരക്ഷ ഉള്‍പ്പെടെ പരിഗണിക്കേണ്ടതിനാല്‍ കേന്ദ്രസർക്കാരിന് മാത്രമാണ് ഇതിന് അധികാരം. വസ്തുത ഇതായിരിക്കെയാണ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനും ഭരണഘടനയെയും നിയമവ്യവസ്ഥകളെയും വെല്ലുവിളിച്ചു കൊണ്ടുളള സർക്കാരിന്റെ നീക്കം.

വിദേശ ഏജൻസികളുമായി സംസ്ഥാന സർക്കാർ ബന്ധങ്ങളുണ്ടാക്കുന്നത് പതിവാണെന്ന് ആയിരുന്നു ചീഫ് സെക്രട്ടറിയുടെ മറുപടി. മുഖ്യമന്ത്രിയോ മന്ത്രിമാരോ വിദേശത്ത് പോകുമ്ബോള്‍ പുതിയ ബന്ധങ്ങള്‍ തേടാറുണ്ട്. വിദേശകാര്യ സഹകരണ ഡിവിഷൻ രൂപീകരിച്ചത് ഇത്തരം ചർച്ചകള്‍ വർദ്ധിച്ചപ്പോഴാണെന്നും ചീഫ് സെക്രട്ടറി വിശദീകരിച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !