കേന്ദ്രമന്ത്രി സ്ഥാനത്തിന് അര്‍ഹൻ: സാധാരണക്കാരുടെ കൂടെ കാണും,. ഇതിലും വലിയ സ്ഥാനങ്ങള്‍ കിട്ടട്ടെ എന്നാണ് പ്രാർത്ഥന"- എംജി ശ്രീകുമാർ,

തിരുവനന്തപുരം:  കേന്ദ്രമന്ത്രി സ്ഥാനത്തിന് സുരേഷ് ഗോപി അർഹനാണെന്ന് ഗായകൻ എം ജി ശ്രീകുമാർ അദ്ദേഹം ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളും സാധാരണക്കാർക്ക് പ്രയോജനപ്പെടും. അവരുടെ കൂടെ കാണും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഇതിലും വലിയ സ്ഥാനങ്ങള്‍ കിട്ടട്ടെ എന്നാണ് പ്രാർത്ഥന"- എംജി ശ്രീകുമാർ പറഞ്ഞു.

സുരേഷ് ഗോപിയുടെ ഭാഷാ പരിജ്ഞാനത്തെയും അദ്ദേഹം പ്രശംസിച്ചു. വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ സുരേഷ് ഗോപിക്ക് ഫിലിം ഫ്രട്ടേണിറ്റി നല്‍കിയ ആദരവില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു എം ജി ശ്രീകുമാർ.

"കുടുംബപരമായും അല്ലാതെയും സുരേഷ് ഗോപിയുമായി നല്ല ബന്ധമാണ് ഉള്ളത്. കേന്ദ്രമന്ത്രി സ്ഥാനത്തിന് സുരേഷ് അർഹനാണ്. അദ്ദേഹത്തിന്റെ ഭാഷാപരിജ്ഞാനം എല്ലാവർക്കും അറിയുന്ന ഒന്നാണ്. എംപി ആയിരുന്ന സമയത്ത് ഇംഗ്ലീഷില്‍ അദ്ദേഹം പ്രസംഗിച്ചിരുന്നു. അതും തപ്പി തപ്പിയുള്ള ഇംഗ്ലീഷില്‍ അല്ല, സ്റ്റാൻഡേർഡ് ആയിട്ടുള്ള ഇംഗ്ലീഷില്‍ അതിമനോഹരമായി ഒരു തീപ്പൊരി പ്രസംഗം".

ഡല്‍ഹിയില്‍ പ്രസംഗിച്ചതിനു ശേഷം ഞാൻ സുരേഷ് ഗോപിയെ വിളിച്ചിരുന്നു. സുരേഷിനെ എംപി സ്ഥാനം അല്ല വേണ്ടത്, മന്ത്രി സ്ഥാനമാണ് വേണ്ടത്. ഞാൻ മിക്കവാറും സുരേഷിനെ വിളിക്കാറുണ്ട്. എന്തെങ്കിലും ആവശ്യത്തിനു വേണ്ടിയല്ല, ഞാൻ ആശയങ്ങള്‍ കൈമാറാനാണ് വിളിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !