തൃശൂര്‍: ഓടിക്കൊണ്ടിരുന്ന കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് കാര്‍ യാത്രക്കാരന് മുങ്ങി മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. വില്ലടം കാട്ടുപറമ്പില്‍ ജോയി (62) ആണ് മരിച്ചത്.
ഇന്നലെ വൈകീട്ട് കോലഴി അത്തേക്കാട് ഗാന്ധി നഗറില്‍ വെച്ചാണ് സംഭവം. പീച്ചിയില്‍ നിന്നും വരുന്ന വെള്ളം നിറഞ്ഞാഴുകിയ കനാലില്‍ നിയന്ത്രണം വിട്ട് കാര്‍ മറിയുകയായിരുന്നു. പരിക്കേറ്റവര്‍ ത്യശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആണ്കാര് മറിഞ്ഞത് കണ്ട് ഓടി കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയത്. നാലു പേരെ ഉടന്‍ തന്നെ രക്ഷിച്ചെങ്കിലും ജോയിയെ വൈകിയാണ് കണ്ടെത്തിയത്.
ഉടന്‍ തന്നെ തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. രാമവര്‍മ്മപുരത്ത് നിന്നും കോലഴിയിലുള്ള സുഹൃത്തിനെ കാണാന്‍ ആണ് സുഹൃത്തുക്കളായ അഞ്ച് പേരും പോയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.