കുഴിത്തുറ : കന്യാകുമാരി ജില്ലയിലെ തിരുവട്ടാറില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ബൈക്കില്‍ എത്തിയ ആറാംഗസംഘം വെട്ടിക്കൊലപ്പെടുത്തി.
തിരുവട്ടാർ, ഭാരതപള്ളി, കുന്നത്തുവിള സ്വദേശി ചിന്നപ്പന്റെ മകൻ ജാക്ക്സണ്‍ (37) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി 8:30നായിരുന്നു സംഭവം.പൊലീസ് പറയുന്നത് ഇങ്ങനെ : ജാക്സണ്‍ രാത്രി വീട്ടിലിരിക്കുമ്പോള്‍ മൊബൈലില്‍ കാള്‍ വന്നു. ഫോണെടുത്ത് സംസാരിച്ചശേഷം വീട്ടില്‍ നിന്നിറങ്ങിയ ജാക്സണ്‍ വീടിനടുത്തുള്ള പള്ളിയുടെ
മുന്നില്‍ എത്തി. അവിടെ രണ്ടു ബൈക്കിലായി എത്തിയ ആറംഗസംഘം ജാക്സണോട് സംസാരിക്കുകയും, മറച്ചു വച്ചിരുന്ന അരിവാള്‍, കമ്പി എന്നിവ ഉപയോഗിച്ച് ജാക്സണെ വെട്ടുകയും മർദ്ദിക്കുകയും ചെയ്തു.
നിലവിളി കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും പ്രതികള്‍ രക്ഷപ്പെട്ടു. ജാക്സണെ നാട്ടുകാർ ആറ്റൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിശോധിച്ച ഡോക്ടർ വേറെ ആശുപത്രിയില്‍ കൊണ്ടു പോകാൻ നിർദ്ദേശിച്ചു. തുടർന്ന് നെയ്യാറ്റിൻകരയിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
അവിടെ ചികിത്സയിലിരിക്കെ രാത്രി തന്നെ ജാക്സണ്‍ മരിച്ചു. മൃതദേഹം നാഗർകോവില്‍ ആശാരിപ്പള്ളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. പൊലീസ് കേസെടുത്തു. തിരുവട്ടാർ പത്താം വാർഡിലെ കൗണ്‍സിലറായ ഉഷാകുമാരിയാണ് ഭാര്യ. രണ്ട് പെണ്‍മക്കളുണ്ട്.
മുൻ വൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് കണ്ടെത്തി.കഴിഞ്ഞ വർഷം ഡിസംബറില്‍ ജാക്സണും മറ്റൊരാളുമായി കശപിശയുണ്ടായി. തിരുവട്ടാറർ സ്റ്റേഷനില്‍ ഇരുവരും പരാതി നല്‍കിയിരുന്നു. പ്രതികള്‍ ഉടൻ പിടിയിലാകുമെന്ന് ജില്ല പൊലീസ് മേധാവി സുന്ദരവദനം പറഞ്ഞു. പ്രതികളെ പിടികൂടാൻ 5 പ്രത്യേക സംഘങ്ങളെ നിയോഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.