വാഹനം ഓടിക്കുന്നതിനിടയിൽ നെഞ്ചുവേദന: സീറ്റില്‍ മരിച്ചുവീഴും മുൻപ് ഡ്രൈവർ രക്ഷിച്ചത് 20 സ്കൂള്‍ വിദ്യാര്‍ഥികളെ.

 പൊള്ളാച്ചി: സ്കൂള്‍ ബസ് ഓടിക്കൊണ്ടിരിക്കെ ഹൃദയാഘാതമുണ്ടായ ഡ്രൈവർ മരണത്തിനു മുമ്പ് രക്ഷിച്ചത് 20 വിദ്യാർഥികളെ. തിരുപ്പൂർ വള്ളിക്കോവില്‍ അയ്യന്നൂരിനടുത്ത് സ്വകാര്യ സ്കൂളിലെ ബസ് ഓടിക്കുന്നതിനിടെയാണ് ഡ്രൈവർ മലയപ്പന് (51) ഹൃദയാഘാതമുണ്ടായത്. 

വേദനക്കിടയിലും അദ്ദേഹം പാടുപെട്ട് റോഡരികില്‍ സുരക്ഷിതസ്ഥലത്ത് ബസ് നിർത്തി. തുടർന്ന് സ്റ്റിയറിങ്ങിനു മുന്നില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.

തിരുപ്പൂർ ജില്ലയിലെ കാങ്കേയം സ്വദേശിയാണ് മലയപ്പൻ. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അനുശോചനം രേഖപ്പെടുത്തി. മരണവക്കിലെത്തിയിട്ടും വിദ്യാർഥികളുടെ ജീവൻ രക്ഷിച്ച മലയപ്പനെ ജനമെന്നും ഓർക്കുമെന്ന് അദ്ദേഹം പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !