അയല്‍വാസികള്‍ ഹിമക്കരടികൾ: തണുപ്പ് 70 ഡിഗ്രി, ലോകത്തിലെ ഏറ്റവും ഏകാന്ത മനുഷ്യൻ കഴിയുന്നത് സൈബീരിയയിൽ തനിച്ച്,

ലോകത്തെ ഏറ്റവും ഏകാന്തനായ മനുഷ്യനെക്കുറിച്ചാണ് ഇനി പറയുന്നത്. മനുഷ്യവാസം തീരെ സാധ്യമല്ലാത്ത പരിസ്ഥിതിയില്‍ കൊടും ശൈത്യത്തില്‍ മനുഷ്യവാസമുള്ള പ്രദേശത്ത് നിന്നും വളരെ ദൂരെയായി താമസിക്കുന്ന ഇയാളുടെ അയല്‍വാസികള്‍ ഹിമക്കരടികളാണ്.

മൈനസ് 70 ഡിഗ്രി തണുപ്പുള്ള ലോകത്തെ ഏറ്റവും ശൈത്യമേറിയ സൈബീരിയന്‍ കാട്ടിലാണ് സമൗളി എന്നയാള്‍ താമസിക്കുന്നത്. ഇയാള്‍ താമസിക്കുന്ന കാട്ടില്‍ നിന്നും മനുഷ്യവാസം അഞ്ചു മണിക്കൂര്‍ യാത്ര ചെയ്യുന്ന ദൂരത്താണ്.

രണ്ടു ദശകമായി ഭൂമിലെ ഏറ്റവും തണുപ്പേറിയ സ്ഥലത്തെ കൊടും തണുപ്പിന്റെ വന്യതയില്‍ കഴിയുന്ന സമൗളിയ്ക്ക് അയല്‍ക്കാര്‍ ഹിമക്കരടികളാണ്. കൊടും ശൈത്യത്തിന്റെ ആഴമേറിയ സ്ഥലമായ സൈബീരിയയിലെ യാകുറ്റ്‌സ് വനത്തില്‍ സമൗളി സ്വന്തമായി ഒരു കുടില്‍ കെട്ടി അവിടെ ഒറ്റയ്ക്ക് താമസിക്കുകയാണ്. 

ഒരു വളര്‍ത്തുനായ മാത്രമാണ് സമൗളിക്ക് കൂട്ട്. പതിവായി ഭക്ഷണം തേടിയുള്ള വേട്ടയും തണുത്തുറഞ്ഞ കാലാവസ്ഥയുമാണ് 67 കാരന്‍ സമൗളിയുടെ ദിവസം തള്ളാനുള്ള ഉപാധികള്‍.

ചുറ്റും പൊതിഞ്ഞു നില്‍ക്കുന്ന മഞ്ഞില്‍ വിറക് ശേഖരിച്ചും റേഡിയോ കേട്ടും പാചകം ചെയ്തും ജീവിക്കുകയാണ് സമൗളി. പൂര്‍ണ്ണമായും മഞ്ഞില്‍ പൊതിഞ്ഞാണ് ജനാലയില്ലാത്ത സമൗളിയുടെ വീടിന്റെ അവസ്ഥ. ചെറിയ ദ്വാരങ്ങളില്‍ വരെ മഞ്ഞു നിറഞ്ഞു നില്‍ക്കുന്നു. വനത്തിനുളളില്‍ സമൗളിയുടെ വീട്ടില്‍ നിറയെ ദൈനംദിന സഞ്ചരിക്കുമ്പോള്‍ കിട്ടുന്ന വസ്തുക്കള്‍ കൊണ്ടു നിറഞ്ഞിരിക്കുകയാണ്.

 കട്ടികുറഞ്ഞ ഒരുതരംഷീറ്റാണ് വീടിന്റെ മറ. വീടിനകം എല്ലായ്‌പ്പോഴും ചൂടായിരിക്കാന്‍ വനത്തില്‍ നിന്നും കിട്ടുന്ന തടികള്‍ കത്തുന്ന ഒരു നെരിപ്പോട് സൂക്ഷിച്ചിട്ടുണ്ട്. അടുത്തു തന്നെ 70 തികയുന്ന സമൗളിക്ക് തൊട്ടടുത്ത നഗരത്തില്‍ എത്തണമെങ്കില്‍ അഞ്ച് മണിക്കൂറെങ്കിലും കൊടും മഞ്ഞിലൂടെ നടക്കേണ്ടി വരും.

വീടിന്റെ ഉള്ളില്‍ ടാര്‍പോളിന്‍, ബ്ലാങ്കറ്റുകള്‍, ടിന്‍ ഷീറ്റുകള്‍ എന്നിവയൊക്കെയാണ് ചൂട് നിലനിര്‍ത്താന്‍ ആശ്രയിച്ചിരിക്കുന്നത്. വീട്ടിലെ മാംസവും മത്സ്യങ്ങളും മറ്റു വസ്തുക്കളുമെല്ലാം കേടാകാതെ സൂക്ഷിക്കാന്‍ ഒരു ഭൂഗര്‍ഭ അറ വീടിനുള്ളില്‍ തന്നെ സൃഷ്ടിച്ചിട്ടുണ്ട്. അവന്റെ ചുവരുകള്‍ വര്‍ണ്ണാഭമായ മാസികകളിലും പത്രത്തിന്റെ കട്ടിംഗുകളിലും മൂടിയിരിക്കുന്നു. 

ടോര്‍ച്ചുകള്‍, ഗ്ലാസുകള്‍, വസ്ത്രങ്ങള്‍, വേനല്‍ക്കാലത്ത് കൊതുകനെ് അകറ്റുന്ന വസ്തുക്കള്‍ എന്നിങ്ങനെയാണ് അദ്ദേഹത്തിന് സ്വന്തമായുള്ളത്. ഭക്ഷണത്തില്‍ ഭൂരിഭാഗവും അടുത്തുള്ള തടാകത്തിലേക്കുള്ള പതിവ് യാത്രകളില്‍ നിന്നാണ്. തന്റെ നായ്ക്കുട്ടിയോടൊപ്പം മത്സ്യബന്ധനത്തില്‍ വിദഗ്ദ്ധനാണ്.

പക്ഷേ ഇതൊന്നുമല്ല സമൗളിയുടെ യഥാര്‍ത്ഥ വെല്ലുവിളി. അത് ഹിമക്കരടികളാണ്. താന്‍ പുറത്ത് വിറകുകളും ആഹാരവുമൊക്കെ ശേഖരിച്ച്‌ വീ്ട്ടിലേക്ക് മടങ്ങുമ്പോള്‍ പതിവായി കരടികളെ കാണാറുണ്ടെന്നും ഇദ്ദേഹം പറയുന്നു. 

വളരെ അപകടകാരികളായ അവ ദൈവത്തിന്റെ കൃപയാല്‍ ഇതുവരെ വീട്ടിനുള്ളില്‍ കയറിയിട്ടില്ലെന്നും അത് വീടിനടുത്തേക്ക് വരുമ്പോള്‍ തന്റെ നായ ഉച്ചത്തില്‍ കുരയ്ക്കാന്‍ തുടങ്ങുമെന്നും സമൗളി പറയുന്നു. യൂട്യൂബറായി കിയുന്‍ ബി യുടെ ഡോക്യുമെന്ററിയിലൂടെയാണ് സമൗളിയുടെ കഥ പുറംലോകത്ത് എത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

മാപ്പു കൊടുക്കില്ല ആ മനസ്സുകൾ: കണ്ണീരോടെ പ്രിയതമ | NAVEEN BABU | നവീൻ ബാബുവിന് വിട ചൊല്ലി നാട്

കേരളാ കോൺഗ്രസ് വാർധക്യ പെൻഷന് അപേക്ഷ കൊടുത്തു സ്ഥലം കാലിയാക്കണം | Shone George | #keralacongrass

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !