കവന്‍ട്രി: ലങ്കാഷെയര്‍ ടീച്ചിങ് ഹോസ്പിറ്റലില്‍ നഴ്സ് ആയി ജോലി ചെയ്തിരുന്ന പ്രിയങ്ക വെയ്ല്‍സില്‍ യാത്രയ്ക്കിടെ മരണപെട്ടു എന്നാണ് കുടുംബം അറിയുന്നത്. 29 വയസ്സ് കാരിയായ പ്രിയങ്ക മോഹന്‍ ഹാലിഗെ നോര്‍ത്ത് വെയില്‍സില്‍ വിനോദയാത്രക്കിടെ വെള്ളത്തില്‍ വീണുണ്ടായ അപകടത്തില്‍ മരണപ്പെടുകയായിരുന്നു.
ലങ്കാഷയര്‍ ടീച്ചിങ് ഹോസ്പിറ്റല്‍ സൗത്ത്പ്പോര്ട്ടില് A&E ഡിപ്പാര്‍ട്ട്മെന്റില്‍ സ്റ്റാഫ്നേഴ്സ് ആയി ജോലിചെയ്തു വരികയായിരുന്ന പ്രിയങ്ക 3 വര്‍ഷം മുന്‍പ് ഒട്ടേറെ പ്രതീക്ഷകളുമായി യുകെയില്‍ എത്തിയതാണ്. തെക്കന്‍ ജില്ലയില്‍ നിന്നും മുംബൈയിലേക്ക് കുടിയേറിയ മലയാളി കുടുംബത്തിലെ അംഗമാണ് പ്രിയങ്ക. ഭര്‍ത്താവ് പത്തനംതിട്ട സ്വദേശി പ്രവീണ്‍ കെ ഷാജി. 18 മാസം പ്രായമുള്ള മകള്‍ നൈല അന്ന പ്രവീണ്‍ ഏക മകള്‍.
മരണം സംബന്ധിച്ച് പോലീസ് അഭ്യര്‍ത്ഥന മാനിച്ചു കൂടുതല്‍ വിവരങ്ങള്‍ മാധ്യമങ്ങള്‍ വഴി പുറത്തു വന്നിരുന്നില്ല. ദിവസങ്ങള്‍ക്ക് മുന്‍പുണ്ടായ മരണത്തെ തുടര്‍ന്നു ഇപ്പോള്‍ പോലീസ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്‍കിയിരിക്കുകയാണ്. സൗത്തപോര്ട്ടില് പ്രിയപ്പെട്ടവര്‍ക്കായി ആദരാഞ്ജലി അര്‍പ്പിക്കുന്നതിനായി പൊതുദര്‍ശന സൗകര്യം ഒരുക്കിയിട്ടുണ്ട്.
പ്രിയങ്കയുടെ പൊതുദര്ഷനം ഞായറാഴ്ച സൗത്ത് പോര്‍ട്ട് ഹൊളിഫാമിലി ആര്‍സി ചര്‍ച്ചില്‍ ഉച്ചക്ക് 2 മണി മുതല്‍ 4 മണി വരെ നടക്കും. സംസ്കാര ചടങ്ങുകള്‍ പിന്നീട് മുംബയിലെ സ്വവസതിയില്‍ വെച്ച് നടക്കുന്നതായിരിക്കും. തുടര്‍ന്ന് ഏറ്റവും വേഗത്തില്‍ പ്രിയങ്കയുടെ മൃതദേഹം നാട്ടില്‍ എത്തിച്ചു ആചാരപൂര്‍വമുള്ള സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.