ആശങ്ക: ദുരുഹ സാഹചര്യത്തിൽ കാൽപ്പാടുകൾ: പഠാൻ കോട്ടിൽ ഭീകരരുടെ സാന്നിധ്യം, അതീവ ജാഗ്രത,

ചണ്ഡീഗഡ്: പഞ്ചാബില്‍ ഭീകരർ. പഠാൻകോട്ടിലെ ഫഗ്‌ടോളി ഗ്രാമത്തിലാണ് ഭീകരർ എത്തിയത്. ഇതേ തുടർന്ന് പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്.

ഏഴോളം ഭീകരർ പ്രദേശത്ത് ഉണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കുന്നത്. രാവിലെ ഗ്രാമത്തില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലായിരുന്നു ഭീകരർ എത്തിയതായി സ്ഥിരീകരിച്ചത്. ഇതോടെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയായിരുന്നു.

പ്രദേശത്ത് ഭീകരർക്കായി പരിശോധന ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ സൈന്യത്തിന്റെയും പോലീസിന്റെയും സംയുക്ത സംഘമാണ് പ്രദേശത്ത് പരിശോധന നടത്തുന്നത്. ഭീകരരെ നേരിട്ട് കണ്ടതായി ചിലർ സുരക്ഷാ സേനയ്ക്ക് മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ രേഖാ ചിത്രം തയ്യാറാക്കിയിട്ടുണ്ട്. നിലവില്‍ ഗ്രാമം മൊത്തം സുരക്ഷാ സേന വളഞ്ഞിട്ടുണ്ട്.

കാർഗില്‍ യുദ്ധത്തില്‍ പാകിസ്താനെതിരെ ഇന്ത്യ വിജയം നേടിയതിന്റെ 25ാം വാർഷികം ആണ് നാളെ. ഇതിനിടെയാണ് പഠാൻകോട്ടില്‍ ഭീകരർ എത്തിയിരിക്കുന്നത്. ഇതില്‍ ആശങ്കയിലാണ് രാജ്യം. ജമ്മു കശ്മീരിലും അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !