ചണ്ഡീഗഡ്: പഞ്ചാബില്‍ ഭീകരർ. പഠാൻകോട്ടിലെ ഫഗ്‌ടോളി ഗ്രാമത്തിലാണ് ഭീകരർ എത്തിയത്. ഇതേ തുടർന്ന് പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്.
ഏഴോളം ഭീകരർ പ്രദേശത്ത് ഉണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കുന്നത്. രാവിലെ ഗ്രാമത്തില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലായിരുന്നു ഭീകരർ എത്തിയതായി സ്ഥിരീകരിച്ചത്. ഇതോടെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയായിരുന്നു.പ്രദേശത്ത് ഭീകരർക്കായി പരിശോധന ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ സൈന്യത്തിന്റെയും പോലീസിന്റെയും സംയുക്ത സംഘമാണ് പ്രദേശത്ത് പരിശോധന നടത്തുന്നത്. ഭീകരരെ നേരിട്ട് കണ്ടതായി ചിലർ സുരക്ഷാ സേനയ്ക്ക് മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ രേഖാ ചിത്രം തയ്യാറാക്കിയിട്ടുണ്ട്. നിലവില്‍ ഗ്രാമം മൊത്തം സുരക്ഷാ സേന വളഞ്ഞിട്ടുണ്ട്.
കാർഗില്‍ യുദ്ധത്തില്‍ പാകിസ്താനെതിരെ ഇന്ത്യ വിജയം നേടിയതിന്റെ 25ാം വാർഷികം ആണ് നാളെ. ഇതിനിടെയാണ് പഠാൻകോട്ടില്‍ ഭീകരർ എത്തിയിരിക്കുന്നത്. ഇതില്‍ ആശങ്കയിലാണ് രാജ്യം. ജമ്മു കശ്മീരിലും അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.