സിനിമ സ്റ്റൈൽ: 'ഓട്ടോ പോലീസ് സ്‌റ്റേഷനിലേക്ക് വിട്ടോ" ; പോക്‌സോ കേസ് പ്രതിയെ ഓട്ടോറിക്ഷയില്‍ കയറി കീഴ്‌പ്പെടുത്തി പോലീസുകാരി

പത്തനംതിട്ട : മുങ്ങിനടന്ന പോക്‌സോ കേസ് പ്രതിയെ ഓട്ടോറിക്ഷയ്ക്കുള്ളില്‍ വെച്ച്‌ കീഴ്‌പ്പെടുത്തി വനിതാ പോലീസ്. പത്തനംതിട്ട മാർക്കറ്റിലാണ് സംഭവം. പ്രതി കയറിയ ഓട്ടോയ്ക്ക് കൈ കാണിച്ച്‌ പോലീസ് ഉദ്യോഗസ്ഥയും അതില്‍ കയറുകയായിരുന്നു.

തുടർന്ന് പ്രതിയെ കൈകള്‍ കൊണ്ട് കുരുക്കി അനങ്ങാനാവാത്ത നിലയിലാക്കി. പിന്നെ 'ഓട്ടോ പോലീസ് സ്‌റ്റേഷനിലേക്ക് വിട്ടോളൂ' എന്ന് ഡ്രൈവറോട് പറഞ്ഞു.

ഓട്ടോ പോലീസ് സ്‌റ്റേഷനിലെത്തിയപ്പോഴാണ് മഫ്തിയിലെത്തിയ ആർ കൃഷ്ണകുമാരി എന്ന പോലീസ് ഉദ്യോഗസ്ഥയാണ് അതെന്ന് പലർക്കും മനസിലായത്. പോക്‌സോ കേസില്‍ മൂന്ന് വർഷമായി മുങ്ങി നടന്ന എറണാകുളം തൃപ്പൂണിത്തുറ നടമ വില്ലേജില്‍ കോശ്ശേരി വീട്ടില്‍ സുജിത്തിനെ(42) ആണ് പോലീസ് സംഘം പിടികൂടിയത്. സിവില്‍ പോലീസ് ഓഫീസർമാരായ ആകാശ് ചന്ദ്രൻ, അനുരാജ്, മണികണ്ഠൻ എന്നിവരും ഓപ്പറേഷന്റെ ഭാഗമായിരുന്നു.

പത്തനംതിട്ടയില്‍ വാടകയ്ക്ക് താമസിച്ചിരുന്നപ്പോള്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി വിചാരണ ഘട്ടങ്ങളില്‍ ഹാജരായില്ല. ഇതേ തുടർന്നാണ് പത്തനംതിട്ട അതിവേഗ പോക്സോ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

ഇയാള്‍ പത്തനംതിട്ടയില്‍ മാർക്കറ്റിനടുത്തുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് അവിടെ മഫ്തിയില്‍ കാത്തുനിന്നത്. തുടർന്ന് ഓട്ടോയിലെത്തിയ പ്രതിയെ വാഹനത്തില്‍ കയറി പിടികൂടുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !