ആബുലൻസിലെ പീഡനം: കേസിന്റെ വിചാരണയ്ക്കിടെ കോടതിയില്‍ അപ്രതീക്ഷ രംഗങ്ങൾ: ബോധരഹിതയായി അതിജീവിത,

പത്തനംതിട്ട: ആംബുലൻസ് പീഡനക്കേസിന്റെ വിചാരണയ്ക്കിടെ അതിജീവിത കോടതിയില്‍ ബോധരഹിതയായി. അതിജീവിത ഫോണില്‍ റെക്കോർഡുചെയ്ത പ്രതിയുടെ സംഭാഷണം കോടതി കേള്‍ക്കവെയായിരുന്നു സംഭവം.

പത്തനംതിട്ട പ്രിൻസിപ്പല്‍ സെഷൻസ് കോടതിയിലെ സാക്ഷിക്കൂട്ടിലാണ് 23-കാരി ബോധരഹിതയായി വീണത്.

പീഡനത്തിനുശേഷം ആബുലൻസില്‍വച്ച്‌ പെണ്‍കുട്ടിയോട് മാപ്പു പറഞ്ഞുകൊണ്ട് പ്രതി സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് കോടതി കേട്ടത്. അന്വേഷണസംഘം ശബ്ദരേഖ പെൻഡ്രൈവില്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ ശബ്ദരേഖ കോടതി കേള്‍ക്കുന്നതിനിടെയാണ് അതിജീവിത ബോധരഹിതയായത്.

ഉടൻതന്നെ സർക്കാർ നിയോഗിച്ച അഭിഭഷകരും കോടതി ജീവനക്കാരും ചേർന്ന് പെണ്‍കുട്ടിയെ കോടതിയുടെ പുറത്തെത്തിച്ചു. ആവശ്യമെങ്കില്‍ പെണ്‍കുട്ടിക്ക് വൈദ്യസഹായം നല്‍കണമെന്ന് കോടതി നിർദ്ദേശിച്ചെങ്കിലും പെണ്‍കുട്ടി പിന്നീട് ആരോഗ്യം വീണ്ടെടുത്തതോടെ ഒന്നര മണിക്കൂറിനുശേഷം വിചാരണ പുനരാരംഭിച്ചു.

കോവിഡ് രോഗിയായിരുന്ന സമയത്താണ് പെണ്‍കുട്ടി ആംബുലൻസില്‍ പീഡിപ്പിക്കപ്പെട്ടത്. അർധരാത്രി ആംബുലൻസില്‍ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് ആംബുലൻസ് ഡ്രൈവറായ പ്രതി നൗഫല്‍ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !