കൊച്ചിൻ ഇന്റർ നാഷണൽ എയർപോർട്ട് പുറത്തിറക്കിയ മാർഗ്ഗ നിർദേശ പ്രകാരം, പറയുന്നത് ജൂലൈ 31 മുതൽ മാറ്റങ്ങൾ ഉണ്ടായിട്ടില്ല എന്നാണ്. സഹചര്യങ്ങൾ പഴയതുപോലെ തുടരുന്നു.
അതായത് വിമാനത്താവള ടെർമിനൽ പ്രവേശന രീതിയിൽ മാറ്റമില്ലാതെ തുടരുന്നു. വിവിധ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ വലിയ രീതിയിൽ പ്രചരിച്ച വീഡിയോ പ്രകാരം എയർപോർട്ടിൽ പ്രവേശനത്തിന് ബാർകോഡ് / ചെക്ക് ഇൻ ഡിജി യാത്ര എന്നീ വിശദാംശങ്ങൾ നിർബന്ധമാക്കിയിട്ടുണ്ട് എന്ന് യാത്രക്കാരെ തെറ്റിദ്ധരിപ്പിച്ചിരുന്നു.
എന്നാൽ വിമാനത്താവള പ്രവേശന രീതികളിൽ നിലവിൽ ഉള്ള രീതി തുടരും എന്നാണ് എയർപോർട്ട് അതോറിറ്റി ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. ആയാസ രഹിതമായി എയർപോർട്ടിൽ പ്രവേശിക്കുന്നതിനാണ് ഡിജിയാത്ര, വെബ് ചെക്ക് ഇൻ സൗകര്യങ്ങൾ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത്. എന്നാൽ ഇത് സൗകര്യമാണ് എന്നാൽ നിർബന്ധമല്ല.. അതിനാൽ മറ്റുള്ളവർ പറയും പോലെ തെറ്റിദ്ധാരണ വച്ച് പുലർത്തരുത് എന്നാണ് കൊച്ചിൻ ഇന്റർ നാഷണൽ എയർപോർട്ട് പുറത്തിറക്കിയ മാർഗ്ഗ നിർദേശം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.