മുംബൈ: കുതിച്ചുപായുന്ന ട്രെയിനില്‍ ചാടിക്കയറുന്ന വീഡിയോ പകർത്തി വൈറലായ യുവാവിന് കൈയും കാലും നഷ്ടമായി. മുംംബെ വാഡാല സ്വദേശിയായ ഫർഹത്ത് ഷെയ്ഖാണ് ദുരന്തത്തിന് ഇരയായത്.
കഴിഞ്ഞ മാർച്ച് ഏഴിനാണ് ഫർഹത്ത് അസം ഷെയ്ഖ് ഓടുന്ന ട്രെയിനില്‍ ചാടിക്കയറുന്ന സാഹസിക വിഡിയോ പോസ്റ്റ് ചെയ്യുന്നതും വൈറലാകുന്നതും.ഇത് ശ്രദ്ധയില്‍പ്പെട്ട ആർ.പി.എഫ് അജ്ഞാതനായ യുവാവിനെതിരെ കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് യുവാവായ ഫർഹത്ത് ഷെയ്ഖിനെ കണ്ടെത്തുന്നത്. വീട് കണ്ടെത്തി കേസെടുക്കാൻ ആർ.പി.എഫ് സംഘമെത്തിയപ്പോഴാണ് ഫർഹത്തിന്റെ ജീവിതം ആകെ മാറിയത് കണ്ടെത്തുന്നത്.
വൈറലായ വിഡിയോക്ക് ശേഷം മറ്റൊരു സ്റ്റേഷനില്‍ നിന്നും സമാനമായ രീതിയില്‍ വിഡിയോ ഷൂട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടയില്‍ യുവാവ് അപകടത്തില്‍പെട്ടു. ഒരു കൈയും കാലും ആ അപകടത്തില്‍ അറ്റുപോവുകയും ചെയ്തു.
മാർച്ച് ഏഴിനാണ് സെവ്രി സ്റ്റേഷനില്‍ വെച്ച് ഷെയ്ഖ് ട്രെയിൻ സ്റ്റണ്ട് വിഡിയോ ഷൂട്ട് ചെയ്യുന്നത്. ഇത് വൈറലായതോടെയാണ് മറ്റൊരു വിഡിയോ ഷൂട്ട് ചെയ്യാൻ യുവാവ് ശ്രമിച്ചത്. മസ്ജിദ് സ്റ്റേഷനില്‍ വെച്ചായിരുന്നു ഇക്കുറി ഷൂട്ട് ചെയ്ത്. അതിനിടയിലുണ്ടായ അപകടത്തിലാണ് യുവാവിന്റെ ഇടത് കൈയും കാലും നഷ്ടമായത്.
ആർ.പി.എഫ് സംഘം വീട്ടിലെത്തിയപ്പോഴാണ് അവസ്ഥ പുറംലോകം അറിയുന്നത്. യുവാവിന്റെ അവസ്ഥ മനസിലാക്കിയ ആർ.പി.എഫ് ഉദ്യോഗസ്ഥർ ട്രെയിനില്‍ സാഹസികത യാത്ര നടത്തിയതിന് യുവാവിനെതിരെ കേസെടുത്തിട്ടില്ല. ഫർഹത്ത് ദൈനംദിനകാര്യങ്ങള്‍ ചെയ്യാൻ പോലും വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി ആർ.പി.എഫ് വ്യക്തമാക്കി.
വൈറലായ വിഡിയോക്ക് ശേഷം മറ്റൊരു സ്റ്റേഷനില്‍ നിന്നും സമാനമായ രീതിയില്‍ വിഡിയോ ഷൂട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടയില്‍ യുവാവ് അപകടത്തില്‍പെട്ടു. ഒരു കൈയും കാലും ആ അപകടത്തില്‍ നഷ്ടമാവുകയും ചെയ്തു.
മാർച്ച് ഏഴിനാണ് സെവ്രി സ്റ്റേഷനില്‍ വെച്ച് ഷെയ്ഖ് ട്രെയിൻ സ്റ്റണ്ട് വിഡിയോ ഷൂട്ട് ചെയ്യുന്നത്. ഇത് വൈറലായതോടെയാണ് മറ്റൊരു വിഡിയോ ഷൂട്ട് ചെയ്യാൻ യുവാവ് ശ്രമിച്ചത്. മസ്ജിദ് സ്റ്റേഷനില്‍ വെച്ചായിരുന്നു ഇക്കുറി ഷൂട്ട് ചെയ്ത്. അതിനിടയിലുണ്ടായ അപകടത്തിലാണ് യുവാവിന്റെ ഇടത് കൈയും കാലും നഷ്ടമായത്. ആർ.പി.എഫ് സംഘം വീട്ടിലെത്തിയപ്പോഴാണ് അവസ്ഥ പുറംലോകം അറിയുന്നത്. യുവാവിന്റെ അവസ്ഥ മനസിലാക്കിയ ആർ.പി.എഫ് ഉദ്യോഗസ്ഥർ ട്രെയിനില്‍ സാഹസികത യാത്ര നടത്തിയതിന് യുവാവിനെതിരെ കേസെടുത്തിട്ടില്ല. ഫർഹത്ത് ദൈനംദിനകാര്യങ്ങള്‍ ചെയ്യാൻ പോലും വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി ആർ.പി.എഫ് വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.