മുംബൈ: മഹാരാഷ്ട്രയിലെ താനെയില്‍ പാകിസ്ഥാന് സ്വദേശിയെ വിവാഹം കഴിച്ചെന്ന് അവകാശപ്പെട്ട യുവതി പൊലീസ് നിരീക്ഷണത്തില്‍. ഓണ്‍ലൈനായി പാകിസ്ഥാന് സ്വദേശിയെ വിവാഹം കഴിച്ചെന്നാണ് യുവതിയുടെ അവകാശ വാദം.
ഈ വര്‍ഷം ആണ് വിവാഹം നടന്നത്. ഇയാളെ കാണുന്നതിനായി വ്യാജ ആധാര്‍ കാര്‍ഡും തെറ്റായ രേഖകളും ഉപയോഗിച്ച് യുവതി പാകിസ്ഥാനില്‍ പോയി തിരികെ ഇന്ത്യയിലെത്തിയെന്നാണ് വിവരം.തുടര്‍ന്ന് ഇരുവരും നമ്പറുകള്‍ കൈമാരി. പാകിസ്ഥാന് വിസക്ക് അപേക്ഷിച്ചെങ്കിലും വിസ ലഭിച്ചില്ല.
എന്നാല്‍ യുവതിയുടെ അമ്മ പൊലീസിന്റെ ആരോപണം പൂര്‍ണമായും തള്ളിക്കളഞ്ഞു. 2015 ല്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതിന് ശേഷം തന്റെ പേര് മാറ്റുകയും കുട്ടികളുടെ പേര് മാറ്റുകയും ആണ് ചെയ്തെന്നും യുവതിയുടെ അമ്മ പറഞ്ഞു. യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടില്ലെങ്കിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.