മുംബൈ: 20കാരിയെ കാമുകന് കുത്തിക്കൊന്നു. നവി മുംബൈയിലെ റെയില്‍വേ സ്റ്റേഷന് സമീപമുള്ള കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഒളിവില്‍ കഴിയുന്ന പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി..
ഉറാന് റെയില്‍വേ സ്റ്റേഷന് സമീപമുള്ള കുറ്റിക്കാട്ടില്‍ ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായി പുലര്‍ച്ചെ രണ്ട് മണിയോടെ പൊലീസിന് ഒരു കോള്‍ ലഭിച്ചതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ (നവി മുംബൈ) വിവേക് പന്‍സാരെ പറഞ്ഞു.
ശരീരത്തില്‍ ഒന്നിലധികം മുറിവുകളും കുത്തേറ്റ പാടുകളും ഉണ്ടായിരുന്നു. ക്രൂരമായാണ് കൊല ചെയ്യപ്പെട്ടത് എന്ന് വ്യക്തമാക്കുന്ന സൂചനകളാണിതെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അറിയിച്ചു
കൊല്ലപ്പെട്ട യുവതി യശശ്രീ ഷിന്‍ഡെയാണ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കാണാനില്ലെന്ന പരാതിയില്‍ യുവതിക്കായി തിരച്ചില്‍ നടക്കുന്നതിനിടെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉറാന് സ്വദേശിയായ യുവതി 25 കിലോമീറ്റര്‍ അകലെയുള്ള ബേലാപൂരിലാണ് ജോലി ചെയ്തിരുന്നത്.
പ്രണയബന്ധം തകര്‍ന്നതിനെ തുടര്‍ന്നാണ് യുവതിയെ കൊലപ്പെടുത്തിയത് എന്നാണ് സംശയിക്കുന്നതെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ കാമുകനെയും പെണ്‍കുട്ടിക്കൊപ്പം കാണാതായിരുന്നു. കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് യുവാവിന് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.