അവധി ആഘോഷിക്കാനെത്തി: പെട്ടെന്നുണ്ടായ മലവെളളപ്പാച്ചിലില്‍പ്പെട്ട് ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ചു,, കാണാതായവർക്കായി തെരച്ചിൽ തുടരുന്നു,,

 മുംബൈ: ലോണാവാല വെള്ളച്ചാട്ടത്തില്‍ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍പ്പെട്ട് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം.രണ്ടു പേർക്കായുള്ള തിരച്ചില്‍ തുടരുന്നു.

ഏഴംഗ കുടുംബത്തിലെ ഒരു പുരുഷനും സ്ത്രീയും മൂന്ന് കുട്ടികളുമാണ് അപകടത്തില്‍പ്പെട്ടത്. മുംബൈയ്ക്കടുത്ത് ലോണാവാലയില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 1.30നായിരുന്നു സംഭവം.

അവധി ആഘോഷിക്കാനായി ലോണാവാലയില്‍ എത്തിയതായിരുന്നു കുടുംബം. മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയതായാണ് റിപ്പോർട്ടുകള്‍. രണ്ട് പേർ നീന്തിക്കയറി. തിങ്കളാഴ്ച പുലർച്ചെയോടെ രക്ഷാപ്രവർത്തനം പുനരാരംഭിക്കും. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

നാട്ടുകാരുടേയും പോലീസിന്റേയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. അപകടത്തില്‍പ്പെട്ടവർ താഴെയുള്ള റിസർവോയറിലേക്ക് മുങ്ങിതാഴ്ന്നിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് പോലീസ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !