മലപ്പുറം: മലവെള്ളം കുത്തിയൊലിക്കുന്ന തോട് മുറിച്ചുകടക്കുമ്പോള്‍ സജീഷിന്റെ മനസ്സില്‍ ഒറ്റച്ചിന്തയേയുള്ളൂ.എന്തുവിഷമം സഹിച്ചായാലും ആ വയോധികയുടെ വീട്ടില്‍ വെളിച്ചം തെളിഞ്ഞു കാണണം.
വൈദ്യുതിയില്ലെങ്കില്‍ എഴുപതുവയസ്സായ അവർക്കുണ്ടാവുന്ന വിഷമം സജീഷിന് ഊഹിക്കാവുന്നതേ ഉള്ളൂ.കെ.എസ്.ഇ.ബി. വാണിയമ്പലം സെക്ഷനിലെ ലൈൻമാനായ സജീഷാണ് പൊട്ടിവീണ വൈദ്യുതി കമ്പിയെടുക്കാൻ മുൻപിൻ നോക്കാതെ വെള്ളം കുത്തിയൊലിക്കുന്ന തോട്ടിലിറങ്ങിയത്. കഴിഞ്ഞദിവസം ഉച്ചതിരിഞ്ഞു നടന്ന സംഭവം വൈകാതെ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.
കനത്ത മഴയില്‍ കരകവിഞ്ഞൊഴുകുന്ന പോരൂർ താളിയംകുണ്ടിലുള്ള കാക്കത്തോടിലാണ് സജീഷ് ഇറങ്ങിയത്. ഈ ഭാഗത്ത് ഒറ്റയ്ക്കു താമസിക്കുന്ന 70 വയസ്സുള്ള മഠത്തില്‍ റുഖിയയുടെ വീട്ടിലേക്കുള്ള വൈദ്യുതിക്കന്മിയാണ് പൊട്ടിവീണത്.
തോട്ടിലേക്ക് പൊട്ടിവീണ കമമ്പിയുടെ ഒരു ഭാഗം എത്ര ശ്രമിച്ചിട്ടും എടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് സജീഷ് തോട്ടിലേക്ക് ഇറങ്ങിയത്.
സജീഷ് സാഹസികമായിചെയ്ത ജോലി സബ് എൻജിനീയറായ പി. സഹീറലി മൊബൈലില്‍ പകർത്തി. ഇതാണ് പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ വലിയ കൈയടി നേടിയത്. നടുവത്ത് സ്വദേശിയാണ് കണ്ടോളത്ത് സജീഷ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.