മലപ്പുറം: കാളികാവില്‍ വാഹനങ്ങളുടെ വ്യാജ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് നിർമ്മിച്ച കേസിലെ പ്രതി പിടിയില്‍. അഞ്ചച്ചവടി സ്വദേശി അല്‍ത്താഫാണ് പിടിയിലായത്.
കാളികാവില്‍ പ്രവർത്തിക്കുന്ന പുക പരിശോധനകേന്ദ്രത്തിന്റെ മറവിലായിരുന്നു വ്യാജ ഇൻഷുറൻസ് തട്ടിപ്പ്. ഇൻഷുറൻസ് അടയ്ക്കാൻ ഉടമസ്ഥർ നല്കുന്ന തുക കൈക്കലാക്കി വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചു നല്‍കുകയായിരുന്നു അല്‍ത്താഫ് ചെയ്തിരുന്നത്.ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ട അഞ്ചച്ചവടിയിലെ ഒരു വാഹന ഉടമ കാളികാവ് പോലീസില്‍ പരാതി നല്കി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പുക പരിശോധന കേന്ദ്രത്തില്‍ നിന്നും അല്‍ത്താഫിനെ പിടികൂടുന്നത്. അന്വേഷണത്തില്‍ അല്‍ത്താഫ് നിരവധി പേർക്ക് ഇത്തരത്തില്‍ വ്യാജ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് തയ്യാറാക്കി നല്‍കിയിട്ടുണ്ടെന്ന് വ്യക്തമായി.
അല്‍ത്താഫിനെതിരെ വഞ്ചനകുറ്റം, വ്യാജ രേഖ ചമക്കല്‍, പണം അപഹരിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. അല്‍ത്താഫ് പിടിയിലായതോടെ കൂടുതല്‍ പേർ പരാതിയുമായി മുന്നോട്ട് വരുമെന്നാണ് പോലീസിന്റെ കണക്കു കൂട്ടല്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.