ബൈക്ക് തടഞ്ഞ് ചാവി കൊണ്ട് മുഖത്തും തലക്കും കുത്തി കുത്തി; മലപ്പുറത്ത് വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം, പരാതി,

 മലപ്പുറം: മലപ്പുറത്ത് സീനിയർ വിദ്യാർത്ഥികള്‍ ജൂനിയർ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചതായി പരാതി.റാഗിംങിനിടെയാണ് മർദനം. സംഭവത്തില്‍ വിദ്യാർത്ഥി പരാതി നല്‍കിയിട്ടും പോലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് ആരോപണം

കഴിഞ്ഞ ദിവസം ആണ് വിദ്യാർത്ഥിക്ക് മർദനമേറ്റത്.കിഴിശ്ശേരി മുണ്ടംപറമ്പിലെ റീജനല്‍ കോളേജ് രണ്ടാം വർഷ വിദ്യാർത്ഥി കെ മുഹമ്മദ്‌ നിഹാല്‍ (20) എന്ന വിദ്യാർത്ഥിക്കാണ് മർദനമേറ്റത്. ഇതേ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥികളാണ് നിഹാലിനെ ക്രൂരമായി മർദിച്ചത്.

വൈകീട്ട് കോളേജ് വിട്ട് വീട്ടിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന നിഹാലിനെ സീനിയർ വിദ്യാർത്ഥികള്‍ മുണ്ടംപ്പറമ്പ് അങ്ങാടിയില്‍ വെച്ച്‌ തടഞ്ഞ് വെക്കുകയായിരുന്നു.പിന്നാലെ ചാവി കൊണ്ട് മുഖത്തും തലക്കും കുത്തി പരുക്കേല്‍പ്പിക്കുകയുമായിരുന്നു.

മർദ്ദനത്തില്‍ വിദ്യാർഥിയുടെ തലപൊട്ടി നാല് തുന്നലുണ്ട്. സംഭവത്തെ തുടർന്ന് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ കോളേജ് അധികൃതരുടെ ഭാഗത്ത്‌ നിന്നുള്ള റിപ്പോർട്ട്‌ കിട്ടിയതിനു ശേഷം മാത്രമെ തുടർ നടപടികള്‍ സ്വീകരിക്കാനാകൂ എന്നാണ് പൊലീസ് പറയുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !