'ആ ദുരന്തം കേരളത്തില്‍ ആയിരുന്നെങ്കില്‍, അര്‍ജുൻ ഇപ്പോൾ കുടുംബത്തിനൊപ്പം ആയിരുന്നേനേ'; പിവി അൻവർ,

 മലപ്പുറം: കർണ്ണാടകയിലെ ഷിരൂരില്‍ നടന്ന ദുരന്തം കേരളത്തില്‍ ആയിരുന്നെങ്കില്‍, അർജ്ജുൻ ഈ നിമിഷം കുടുംബത്തിനൊപ്പം ആയിരുന്നേനേ എന്ന് പിവി അൻവർ എംഎല്‍എ.

കവളപ്പാറ ദുരന്തത്തെ ഓർമപ്പെടുത്തിയായിരുന്നു പിവി അൻവർ ഫേസ്ബുക്ക് പോസ്റ്റ് വഴി പ്രതികരിച്ചത്.

സർക്കാർ മെഷിനറി കവളപ്പാറയില്‍ അങ്ങേയറ്റം ആത്മാർത്ഥതയോടെ പ്രവർത്തിച്ചു. നാട്ടുകാരും വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയവരും ആ പ്രവർത്തനങ്ങളില്‍ ഊണും, ഉറക്കവുമില്ലാതെ പങ്കാളികളായെന്നും എംഎല്‍എ ഓർമപ്പെടുത്തി.

പിവി അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റ്: 

കുറച്ച്‌ കുടുംബങ്ങള്‍ ജീവിച്ചിരുന്ന സ്ഥലമാണെന്ന ഒരു അടയാളം പോലും ബാക്കി വയ്ക്കാതെ,വലിയ ഒരു മലയുടെ സിംഹഭാഗവും രണ്ടായി പിളർന്ന് താഴേക്ക്‌ പതിച്ച്‌,കുഴമ്പ് രൂപത്തില്‍ വെള്ളവും,മണ്ണും,വലിയ കല്ലുകളും ചേർന്ന് അടിവാരമാകെ പരന്ന് കിടക്കുന്നു.അതിനുള്ളില്‍ കുറച്ച്‌ മനുഷ്യജീവനുകളും.

കവളപ്പാറയിലെ ഭൂദാനം ദുരന്തപ്രദേശത്ത്‌ വളരെ കഷ്ടപ്പെട്ട്‌ പുലർച്ചെ എത്തിയപ്പോള്‍ കണ്ട കാഴ്ച്ച അതായിരുന്നു.എന്ത്‌ ചെയ്യണമെന്ന് ഒരു രൂപവുമില്ലാത്ത അവസ്ഥ.!!

ഒന്നില്‍ നിന്ന് തുടങ്ങിയ രക്ഷാപ്രവർത്തനത്തിന്റെ ദിനരാത്രങ്ങള്‍..

പരമാവധി മണ്ണുമാന്തി യന്ത്രങ്ങളും,ജെ.സി.ബികളും സംഘടിപ്പിച്ചു.കിട്ടാവുന്ന എല്ലാ സന്നാഹങ്ങളുമായി ഒരേ മനസ്സോടെ ദുരന്തഭൂമിയില്‍ ഒന്നിച്ച്‌ ചേർന്നവർ സഹജീവികള്‍ക്ക്‌ വേണ്ടി തിരച്ചില്‍ ആരംഭിച്ചു.

സർക്കാർ മെഷിനറി അങ്ങേയറ്റം ആത്മാർത്ഥതയോടെ പ്രവർത്തിച്ചു. നാട്ടുകാരും,വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയവരും ആ പ്രവർത്തനങ്ങളില്‍ ഊണും,ഉറക്കവുമില്ലാതെ പങ്കാളികളായി.

ഒരു ദുരന്തത്തെ എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യണം എന്നതിനെ സംബന്ധിച്ച്‌ ഒരു കേസ്സ്‌ സ്റ്റഡിയായി തന്നെ അന്നത്തെ കവളപ്പാറ ദുരന്തത്തെ കണക്കിലെടുക്കാം.

കർണ്ണാടകയിലെ ഷിരൂരില്‍ നടന്ന ദുരന്തം കേരളത്തില്‍ ആയിരുന്നെങ്കില്‍,അർജ്ജുൻ ഈ നിമിഷം കുടുംബത്തിനൊപ്പം ആയിരുന്നേനേ..

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !