കുവൈറ്റ്: വിവാഹിതരായി മൂന്ന് മിനിറ്റ് മാത്രം കഴിയവേ വിവാഹമോചിതരായി ദമ്പതിമാർ. വിവാഹച്ചടങ്ങിന് പിന്നാലെ വധുവിനെ വരൻ അപമാനിച്ചതാണ് വിവാഹമോചനത്തിന് കാരണമെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടിലുള്ളത്.
വിവാഹച്ചടങ്ങ് പൂർത്തിയായി കോർട്ട്ഹൗസില്‍ നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ വധുവിന്റെ കാലൊന്നിടറി. വധുവിനെ ആ സമയത്ത് വരൻ 'വിഡ്ഡി' എന്നുവിളിച്ചു. ഇത് കേട്ടയുടനെ യുവതി കുപിതയാകുകയും ജഡ്ജിയോട് വിവാഹം റദ്ദാക്കാൻ ആവശ്യപ്പെടുകയും ചെയ്തു.ജഡ്ജി ഈ ആവശ്യം അംഗീകരിക്കുകയും വിവാഹമോചനം അനുവദിക്കുകയും ചെയ്തു. രാജ്യത്തിന്റെ ചരിത്രത്തില്‍ത്തന്നെ ഏറ്റവും ദൈർഘ്യംകുറഞ്ഞ വിവാഹമായി ഇത്.
പക്ഷേ രസകരമായ സംഗതി ഇതല്ല, ഈ സംഭവം നടന്നത് 2019 ലാണ് എന്നതാണ്. കുവൈത്തിലായിരുന്നു സംഭവമെന്നാണ് സൂചന. മറ്റൊരു വിവാഹത്തില്‍ പങ്കെടുത്ത അനുഭവത്തെ കുറിച്ച് പറയവേ ഒരു എക്സ് ഉപയോക്താവ് തന്റെ കുറിപ്പിലൂടെ പഴയ സംഭവത്തെക്കുറിച്ച് പരാമർശിച്ചതോടെ അന്നത്തെ വിവാഹവും വിവാഹമോചനവും വീണ്ടും വൈറലാകുകയായിരുന്നു. ഇപ്പോള്‍ നടന്ന വിവാഹത്തിലും വധുവിനെ വരൻ പരിഹസിച്ചതായും അന്നത്തെ വധു ചെയ്തതുപോലെ ഈ വധുവും ചെയ്യേണ്ടതായിരുന്നുവെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു.
2004 ല്‍ യുകെയിലും സമാനസംഭവം നടന്നിരുന്നു. വിവാഹം കഴിഞ്ഞ് ഒന്നര മണിക്കൂർ കഴിഞ്ഞപ്പോഴായിരുന്നു വിവാഹമോചനത്തിനുള്ള ഹർജി ഫയല്‍ ചെയ്തത്. വിവാഹിതരായി ഒരു മണിക്കൂറിനുള്ളില്‍ സ്കോട്ട് മക്കീയും വിക്ടോറിയ ആൻഡേഴ്സണും ബന്ധം വേർപിരിഞ്ഞു.
ബ്രൈഡ്മെയ്ഡ്സിനോടുള്ള സ്കോട്ടിന്റെ കുശലപ്രശ്നങ്ങള്‍ വിക്ടോറിയയെ ദേഷ്യം പിടിപ്പിച്ചതായിരുന്നു കാരണം. സ്കോട്ടിന്റെ തലയില്‍ വിക്ടോറിയ ആഷ് ട്രേ എടുത്തടിക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.