റസാഖിന്റെ വീട്ടില്‍ വീണ്ടും വെളിച്ചമെത്തി; തിരുവമ്പാടിയില്‍ വിച്ഛേദിച്ച വൈദ്യുതി കണക്ഷൻ കെഎസ്‌ഇബി പുനസ്ഥാപിച്ചു.

കോഴിക്കോട്: തിരുവമ്പാടിയില്‍ വിച്ഛേദിച്ച വൈദ്യുതി കണക്ഷൻ കെഎസ്‌ഇബി പുനസ്ഥാപിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ അജ്മലിന്റെ പിതാവ് യുസി റസാഖിൻ്റെ വീട്ടിലെ കണക്ഷനാണ് പുനഃസ്ഥാപിച്ചത്.

മകൻ കെഎസ്‌ഇബി ഓഫീസില്‍ അതിക്രമം കാണിച്ചതാണ് റസാഖിൻ്റെ കണക്ഷൻ കെഎസ്‌ഇബി വിച്ഛേദിച്ചത്. 

അതേസമയം, കെഎസ്‌ഇബി തിരുവമ്പാടി ഓഫീസ് ആക്രമണത്തില്‍ പ്രതിഷേധിക്കാനൊരുങ്ങി കെഎസ്‌ഇബിയിലെ യൂണിയനുകള്‍. നാളെ തിരുവമ്പാടിയില്‍ പ്രകടനവും വിശദീകരണയോഗവും സംഘടിപ്പിക്കും. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. 

ഇതിനിടെ അജ്മലിന്റെ മാതാവിന്റെ പരാതിയില്‍ കെഎസ്‌ഇബി ജീവനകാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ലൈൻമാൻ പ്രശാന്ത്, അനന്ദു എന്നിവർക്കെതിരെ തിരുവമ്പാടി പൊലീസാണ് കേസെടുത്തത്. 

ഭാരതീയ ന്യായ സംഹിതയിലെ 126 ( 2 ), 115 ( 2 ), 74 , 296 ( b ) , 3 (5) വകുപ്പുകള്‍ അന്യയമായി തടഞ്ഞുവെക്കല്‍,മനഃപൂർവം പരിക്കേല്‍പ്പിക്കല്‍,സ്ത്രീത്വത്തെ അപമാനിക്കല്‍,അസഭ്യം പറയല്‍,സംഘം ചേരല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !