കോഴിക്കോട്: താമരശ്ശേരി ഈങ്ങാപ്പുഴില്‍ റബ്ബര്‍ പുകപ്പുരയ്ക്ക് തീപിടിച്ച് പതിനായിരക്കണക്കിന് രൂപയുടെ നാശനഷ്ടം.
ഈങ്ങാപുഴ വെണ്ടേക്കും ചാലില്‍ റൂബി ക്രഷറിനു സമീപം പ്രവര്‍ത്തിച്ചിരുന്ന റബ്ബര്‍ പുകപ്പുരക്കാണ് തീപിടിച്ചത്. വയനാട് സ്വദേശി കളിക്കാട്ടില്‍ മാത്യുവിന്റെ ഉടമസ്തഥയിലുള്ളതാണ് സ്ഥാപനം.വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് അപകടം നടന്നത്. തീപിടിച്ചത് കണ്ട നാട്ടുകാര്‍ മുക്കം അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. അസി. ഫയര്‍ ഓഫീസര്‍ പി.എം അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്സ് സംഘമാണ് തീയണച്ചത്.
സീനിയര്‍ ഫയര്‍ ആന്റ് റസ്ക്യൂ ഓഫീസര്‍ എന്‍. രാജേഷ്, ഫയര്‍ ആന്റ് റെസ്ക്യു ഓഫീസര്‍മാരായ എം.സി സജിത് ലാല്‍, സനീഷ് പി. ചെറിയാന്, ഒ. അബ്ദുല്‍ ജലീല്‍, കെ.പി അമീറുദ്ദീന്‍, വി. സലീം, കെ.പി അജീഷ്, ജി.ആര് അജേഷ്, എം.എസ് അഖില്‍, ഹോം ഗാര്‍ഡുമാരായ കെ.എസ് വിജയകുമാര്‍, സി.എഫ് ജോഷി എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.