കോഴിക്കോട്: മന്ത്രി പി എ മുഹമ്മദ് റിയാസിനെ അപകീർത്തിപ്പെടുത്തും വിധം ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിന് കേസെടുത്തു. സൈബർ ക്രൈം പൊലീസാണ് കേസെടുത്തത്. മന്ത്രിയുടെ ഫോട്ടോ മോർഫ് ചെയ്ത് സ്ത്രീകൾക്കൊപ്പം ചേർത്തു സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയായിരുന്നു
യുവതിയുടെ പേരിലുള്ള ഫെയ്സ്ബുക് പേജിലാണ് ചിത്രം പ്രചരിപ്പിച്ചത്. ഫെയ്‌സ്ബുക്കിൽ മന്ത്രിയുടെ ഫോട്ടോ മോർഫുചെയ്ത് അശ്ലീലവാക്കുകൾ എഴുതിച്ചേർത്തതിനാണ് കേസ്. പ്രാഥമിക പരിശോധനയിൽ ചിത്രങ്ങൾ കൂട്ടിച്ചേർത്തവയാണെന്നു പൊലീസ് പറഞ്ഞു.സൈബർ പൊലീസിന്റെ നേതൃത്വത്തിൽ സമൂഹമാധ്യമങ്ങൾ നിരീക്ഷിക്കുന്ന വിഭാഗം സ്വമേധയാ കേസെടുക്കുകയായിരുന്നു. ഫെയ്സ്ബുക് പേജ് ഐപി വിലാസത്തിലുള്ള ആൾക്കെതിരെ ബിഎൻഎസ് 336(4) വകുപ്പ് പ്രകാരമാണ് കേസ്. പ്രതിക്കായി അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.