ജോണ്‍ വി. സാമുവല്‍ കോട്ടയം ജില്ലാകലക്റ്ററായി ചുമതലയേറ്റു

കോട്ടയം: കോട്ടയത്തിന്റെ 49-ാമത് ജില്ലാ കലക്റ്ററായി ജോണ്‍ വി. സാമുവല്‍ ചുമതലയേറ്റു. കലക്‌ട്രേറ്റില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി.ആനന്ദ്, സബ് കലക്റ്റർ ഡി.രഞ്ജിത്ത് ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ.അരുണ്‍ കുമാർ, ശിരസ്തദാർ എസ്.എൻ. അനില്‍കുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.

എ.ഡിഎമ്മില്‍ നിന്നാണ് ചുമതലയേറ്റത്.2015 ഐ.എ.എസ് ബാച്ചുകാരനാണ് തിരുവനന്തപുരം സ്വദേശിയായ ജോണ്‍ വി. സാമുവല്‍. പിന്നാക്ക വികസന വകുപ്പ് ഡയറക്റ്ററായി പ്രവർത്തിച്ചു വരികെയാണ് കോട്ടയം ജില്ലാ കലക്റ്ററായി നിയമിതനായത്. 

ആലപ്പുഴ ജില്ലാ കലക്റ്റർ, ഭൂജല വകുപ്പ് ഡയറക്റ്റർ, തദ്ദേശ സ്വയംഭരണ വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി, കണ്ണൂർ ജില്ലാ ഡവലപ്മെന്റ് കമ്മിഷണർ, ലീഗല്‍ മെട്രോളജി കണ്‍ട്രോളർ എന്നീ നിലകളില്‍ പ്രവർത്തിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !