ഷർട്ടിന്റെ നിറവും വരച്ച തീമും ഒരുപാട് ഇഷ്ടപ്പെട്ടു: സഞ്ജനയുടെ സ്നേഹ സമ്മാനം ഹൃദയത്തോട് ചേർത്ത് സുരേഷ് ഗോപി,

കോട്ടയം: സഞ്ജന ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ച ദിവസമാണ് ഇന്നലെ. പ്രിയ താരവും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിക്കായി ഒരുക്കിയ സ്നേഹസമ്മാനം അദ്ദേഹം ഹൃദയത്തോട് ചേർത്തുവച്ചപ്പോള്‍ സഞ്ജനയുടെ മനസ് നിറഞ്ഞു.

താഴത്തങ്ങാടി തിരുമലക്ഷേത്രത്തിലെ രഥത്തില്‍ സ്ഥാപിക്കാനുള്ള ഹനുമാൻ ശില്‍പ്പ സമർപ്പണച്ചടങ്ങ് നിർവഹിച്ച ശേഷം തൊഴുത് ഇറങ്ങുമ്പോഴാണ് മ്യൂറല്‍ പെയിന്റ് ചെയ്ത പച്ച ഷർട്ട് സുരേഷ് ഗോപിക്ക് സമ്മാനിച്ചത്. തൊഴുത ശേഷം നേര്യത് മാറ്റി ഷർട്ട് ധരിക്കാനൊരുങ്ങുമ്പോഴാണ് സഞ്ജനയുടെ സമ്മാനം. 

സന്തോഷം കൊണ്ട് കണ്ണുകള്‍ വിടർന്ന സുരേഷ് ഗോപി സഞ്ജനയെ ചേർത്തണച്ച്‌ അപ്പോള്‍തന്നെ ഷർട്ട് ധരിച്ചു. '' ഷർട്ടിന്റെ നിറവും വരച്ച തീമും ഒരുപാട് ഇഷ്ടപ്പെട്ടു '' പ്രിയതാരത്തിന്റെ വാക്കുകള്‍ ഇപ്പോഴും മുഴങ്ങുന്നുണ്ട് സഞ്ജനയുടെ കാതുകളില്‍. 

സുരേഷ് ഗോപി വരുമെന്നറിഞ്ഞ് ഒരു മാസംമുന്നേ ഷർട്ട് വാങ്ങി ശംഖ്, ചക്രം എന്നിവ ചേർന്ന ശ്രീവെങ്കിടേശ്വര മുദ്ര വരച്ചു ചേർത്ത ശേഷം അപൂർവ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു.

താഴത്തങ്ങാടി ഗോകുലത്തില്‍ മനോജ് -സിന്ധു പൈ ദമ്പതികളുടെ മകളായ സഞ്ജന ബസേലിയസ് കോളേജിലെ ഒന്നാം വർഷ ബി.കോം വിദ്യാർത്ഥിയാണ്. കേരളത്തിലെ ആദ്യത്തെ ബി.ജെ.പി കൗണ്‍സിലറായിരുന്ന ശ്യാമള എസ്. പ്രഭുവിന്റെ മകളാണ് സിന്ധു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോട്ടയം നഗരസഭയിലേക്ക് മത്സരിച്ച സിന്ധുവിന് ആശംസ നേർന്ന് സുരേഷ് ഗോപി സന്ദേശമയച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !