കോട്ടയം: മാളിയേക്കടവില്‍ താറാവ് കര്ഷകന് മുങ്ങിമരിച്ച നിലയില്‍. പടിയറക്കടവ് സ്വദേശി സദാനന്ദന് (65) ആണ് മരിച്ചത്. പാടശേഖരത്തിലൂടെ താറാവുകളെ കൊണ്ടുപോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.
ഇന്ന് ഉച്ചയോടെയാണ് സംഭവം. കൃഷി കഴിഞ്ഞ ശേഷം തീറ്റ നല്‍കാനായി താറാവുകളെ പാടശേഖരത്തിലേക്ക് സദാനന്ദന് സ്ഥിരമായി കൊണ്ടുപോകാറുണ്ട്. അത്തരത്തില്‍ താറാവുകളെയും കൊണ്ട് രാവിലെ പോയതാണ് സദാനന്ദന്.തുടര്‍ന്ന് ഉച്ചയോടെ മുങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. വെള്ളത്തില്‍ വീണ നിലയിലാണ് സദാനന്ദന്റെ മൃതദേഹം കണ്ടത്. അപകടം നടന്ന സമയത്ത് പ്രദേശത്ത് ആരും ഉണ്ടായിരുന്നില്ല.
മുങ്ങി മരിക്കാന്‍ മാത്രമുള്ള വെള്ളം ഉണ്ടായിരുന്നില്ല. അതിനാല്‍ കുഴഞ്ഞുവീണതാണോ എന്നതടക്കമുള്ള സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ ഇക്കാര്യം വ്യക്തമാകുകയുള്ളൂ.
പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം ചങ്ങനാശേരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ചിങ്ങവനം പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.