കൊറിയ: ഉത്തരകൊറിയയില്‍ കിം ജോങ് പറയുന്നതാണ് നിയമം. നിയമപരമായ പല നിയന്ത്രണങ്ങളാല്‍ വലയുന്ന ഉത്തരകൊറിയയിലെ ജനങ്ങള്‍ക്ക് ചെറിയ തെറ്റിന് വധശിക്ഷയാണ് നല്‍കുന്നത്, എന്നാല്‍ ഇത്തവണ കിം ജോങ് ക്രൂരതയുടെ അതിർവരമ്പുകള്‍ മറികടന്നു.
നിരോധിത രാജ്യത്തുള്ള സീരിയല്‍ കണ്ട 30 സ്കൂള്‍ കുട്ടികളെയാണ് കിം ജോങ് വെടിവെച്ച് കൊന്നത്. ദക്ഷിണ കൊറിയൻ ടെലിവിഷൻ പരിപാടി കണ്ട വിദ്യാർത്ഥികള്‍ക്കാണ് മരണശിക്ഷ നല്‍കിയത് .ദക്ഷിണ കൊറിയൻ ടെലിവിഷൻ പരിപാടികള്‍ യുഎസ്ബി വഴിയാണ് വിദ്യാർത്ഥികള്‍ കണ്ടെതെന്ന് ദക്ഷിണ കൊറിയൻ വാർത്താ ചാനലുകളായ ചോസുൻ ടിവി, കൊറിയ ജോങ് ആങ് ഡെയ്ലി എന്നിവ റിപ്പോർട്ട് ചെയ്തു .
2022 ല്‍ കാങ്വോണ്‍ പ്രവിശ്യയില്‍ ദക്ഷിണ കൊറിയയില്‍ നിന്നുള്ള ഷോകളുടെ പ്രിന്റുകള്‍ വില്‍പ്പന നടത്തിയയാളെ പബ്ലിക് ഫയറിംഗ് സ്ക്വാഡ് കൊലപ്പെടുത്തിയിരുന്നു. കെ-പോപ്പ് വീഡിയോ കണ്ടതിന് രണ്ട് കൗമാരക്കാരെ ശിക്ഷിക്കുന്ന വീഡിയോ ഈ വർഷം ആദ്യം പുറത്തുവന്നിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.